Chapter Title : പെൺപട [Hunter]
തിരി തെളിഞ്ഞു.അവളുടെ കൈകൾ ശൂന്യമായിരുന്നു.
എന്നാലവളുടെ മുഖം കണ്ട ഗംഗാറാം നടുങ്ങി.യഥാർഥ്യത്തെ ഉറപ്പിക്കുവാനായി അയാൾ വീണ്ടും വീണ്ടും കണ്ണുകൾ തിരുമി.കണ്മുന്നിൽ കണ്ട കാഴ്ചയുടെ തീർച്ചയിൽ അത്ഭുതത്താൽ ആ കണ്ണുകൾ നിറഞ്ഞു.
പെൺപടയുടെ മുന്നിൽ നടന്ന പെണ്ണ്.... അത്... അലക്സായിരുന്നു!!!
കൂട്ടുകാർ കളിയാക്കിയിരുന്ന.വീട്ടുകാർ വെറുത്തിരുന്ന.മതം അംഗീകരിക്കാതിരുന്ന.സമൂഹം ഒറ്റപ്പെടുത്തിയിരുന്ന.അവന്റെ ഉള്ളിലെ പെണ്ണിനെ ഒരു നോട്ടം കൊണ്ടുമാത്രം അവർ തിരിച്ചറിഞ്ഞു.
പെൺപടയിലൊരാളായി അവൾ നടന്നു.അവരുടെ കൊലുസ്സുകളുടെ താളങ്ങൾ ഗ്രാമത്തിന് മേൽ പേമാരിപോലെ പെയ്തിറങ്ങി.
അതിൽ ഏറ്റവും മുഴക്കമുള്ള കൊലുസ്സുകൾ അവളുടേതായിരുന്നു അലക്സിന്റെതായിരുന്നു.
ഗ്രാമത്തിന്റെയും കാലത്തിന്റെയും ഇരുട്ടിലേക്ക് അവർ നടന്നകന്നു.പിന്നീടാരും പെൺപടയെ കണ്ടതുമില്ല കേട്ടതുമില്ല.
💬 Comments
View all comments