Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]
കുറ്റബോധം ആണോ എന്നും അറിയില്ല, ഒരു പക്ഷെ രണ്ടും കൂടി ആവും.
എല്ലാരുടെയും ജീവിതത്തിൽ അപൂർവമായി നടക്കുന്ന ഒരു അനുഭവം, സ്വപനങ്ങളും പോലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു രാജകുമാരി എന്റെ കൺമുന്നിൽ വന്ന നിന്നിട്ടും ഞാൻ ആ അവസരം കൊണ്ടുപോയി കളഞ്ഞു. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി, മനസ്സിൽ ആകെ ഒരു വിങ്ങൽ. നാളെ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം അവൻ വേണ്ടി അതിനുള്ള ആദ്യത്തെ പടി എടുത്ത് വെക്കാം എന്ന് ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ ഞാൻ പതിവിലും നേരത്തെ എണീറ്റ് കുളിച്ച റെഡി ആയി താഴത്തേക്ക് ചെന്നു. എന്നെ കണ്ടതും അമ്മ ഒന്നു ഞെട്ടി എന്നിട്ട് എന്നെ അടിമുടി ഒന്ന് നോക്കി
"നീ എങ്ങോട്ടാടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി മുണ്ട് ഒക്കെ ഉടുത്തിട്ട്"
"ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം അമ്മെ."
"നിനക് എന്ത് പട്ടിയടാ മോനെ, രാവിലെ നേരത്തെ എനിക്കുന്നു എന്നിട്ട് എത്രയോ കൊല്ലം ആയിട്ട് പോവാത്ത അമ്പലത്തിൽ പോവുന്നു എന്നൊക്കെ പറയുന്നു. നിനക്കു പ്രെശ്നം ഒന്നും ഇല്ലാലോ ലെ മോനെ ." എന്റെ തല തലോടി കൊണ്ട് അമ്മ ചോദിച്ചു.
"എനിക്ക് ഒന്നും പറ്റിയില്ല, ഒന്ന് അമ്പലത്തിൽ പോവണം എന്ന് തോന്നി പോവുന്നു. അല്ലാതെ വേറെ പ്രേതേകിച് കാരണം ഒന്നും ഇല്ല."
അവിശ്വസനീയതയും പുച്ഛത്തോടെയും എന്നെ നോക്കി കൊണ്ട് പോയിക്കോളാൻ തലയാട്ടി കൊണ്ട് പറഞ്ഞു.
"അപ്പൊ നീ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നിലെ." പുറത്തു എത്തിയ എന്നോട് അമ്മ ചോദിച്ചു.
"വന്നിട്ട് കഴിച്ചോല്ലാം..!!" എന്നും പറഞ്ഞ ഞാൻ നടന്ന പോയി
💬 Comments
View all comments