Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]
അതെ ഇത് തന്നെ ആണ് എന്റെ പ്ലാനിന്റെ ആദ്യത്തെ ചുവട്. ദൈവത്തിന്റെ അടുത്ത കാൽ പിടിച്ച അപേക്ഷിക്കാൻ പോവാൻ ഞാൻ, അതല്ലാതെ വേറെ എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. വീടിന്ടെ അടുത്ത ഒരു ഹനുമാൻ ക്ഷേത്രത്തിലേക്ക് ഞാൻ യാത്ര ആയി.
"?? ഞാൻ ഇങ്ങോട്ട് വന്നിട്ട് കൂറേ കൊല്ലം ആയി എന്ന് അറിയാം, പ്ലസ് 2ലെ നല്ല മാർക്ക് വരാൻ വേണ്ടി ആയിരിക്കണം ഞാൻ അവസാനം ആയി വന്നത്. ഒരു ആവിശ്യം വന്നപ്പോ മാത്രം വന്നത് ആണ് എന്ന് കരുതരുത്. ഇന്നലെ കണ്ട ആ പെണ്കുട്ടി, ഇഷ്ടായി...
അവളെ വല്ലപ്പോഴും ഒക്കെ കാണാൻ ഉള്ള അവസരം എനിക്ക് ഉണ്ടാക്കി തരണം, പിന്നെ അവൾ ഇങ്ങോട്ട് വന്നിട്ട് എന്നോട് ആദ്യം സംസാരിക്കണം, പിന്നെ ബാക്കി ഞാൻ റെഡി ആക്കികൊലാം. ഇന്നലെ രാവിലെ അച്ചാർ വിളമ്പിയ കല്യാണ ചെക്കനെ ഞാൻ അറിയാതെ പുച്ഛിച്ചു, അതിന് എന്നോട് ഒന്ന് ക്ഷെമിക്കണം, എന്നിട്ട് അച്ചാർ വിളമ്പി തന്നെ എന്നെ അവൾ മറക്കരുതേ."
അങ്ങനെ കാര്യങ്ങൾ ഒക്കെ പറഞ്ഞ ഞാൻ അമ്പലത്തിൽ നിന്നും ഇറങ്ങി. നിത്യ ബ്രഹ്മചാരി ആയ ഹനുമാന്റെ അമ്പലത്തിൽ തന്നെ വന്നിട്ട് ആണ് എന്റെ ഇഷ്ടത്തിന് കൂട്ട് നിക്കാൻ പറഞ്ഞത്.
പിന്നെ അങ്ങോട്ട് ഒരു 3-4 ദിവസം ഉറങ്ങുമ്പോളും ഉണർ ഇരിക്കുമ്പോളും സ്വപനം കാണുന്ന ദിവസങ്ങൾ ആയിരുന്നു. അവളെ എങ്ങനെ കണ്ടുപിടിക്കണം എന്ന് എനിക്ക് വല്യ ഐഡിയ ഇല്ലായിരുന്നു, വെറുതെ ടൗണിലേക്ക് പോവുമ്പോ അങ്ങോട്ടും ഇങ്ങോട്ടും നോക്കും എന്ന് അല്ലാതെ ഒന്നും ഞാൻ ചെയ്തില്ല. പക്ഷെ അവളെ കാണാതെ ആയപോലെക്ക്
💬 Comments
View all comments