Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]
പെണ്ണിന്റെ ബന്ധു ആണോ അതോ കൂട്ടുകാരി ആണോ എന്ന് എനിക്ക് അറിയില്ല, അവൾ ഈ നാട്ടുകാരി തന്നെ ആണോ അല്ലയോ എന്ന് എനിക്ക് അറിയില്ല,
എല്ലാത്തിനും ഉപരി അവളെ ഒന്നു പുറകിൽ പോയി വിളിക്കാൻ എനിക്ക് അവളുടെ പേര് പോലും അറിയില്ല. നീതുവിനോടെ പറഞ്ഞ അവളെ പറ്റി എന്തേലും ഡീറ്റെയിൽസ് കണ്ടുപിടിക്കണം എന്നുള്ളത് ആണ് ഇനി ഉള്ള ഒരു വഴി, പക്ഷെ ഇനിയും പേടിച്ചു നിന്ന ശെരിയാവില്ല, എല്ലാം അവളോട് തന്നെ നേരിട്ട് ചോദിച്ചു കണ്ടുപിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
വീണ്ടും എയർ കേറണ്ടാലോ എന്ന് കരുതി കസിന്സിനോട് ഞാൻ ഈ കാര്യം ഒന്നും പറയാൻ നിന്നില്ല. അങ്ങനെ അതീവ സ്വാദിഷ്ടമായ സദ്യ കഴിച്ചതിന് ശേഷം, പണ്ടത്തെ പോലെ പേടിച്ചു നില്കാതെ അവളെ പോയി പരിചയപ്പെടാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. മുത്തശ്ശി കഥകൾ കേൾക്കുമ്പോ മനസ്സിൽ സങ്കല്പികർ ഉള്ള ആ രൂപം കാണുവാനായി എന്റെ കണ്ണുകൾ അവളെ വീണ്ടും വീണ്ടും അന്വേഷിച്ചു. അവളെ കാണാതെ ആയപ്പോ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു...
ഓഡിറ്റോറിയത്തിന്റെ പുറത്ത ഒരു കാറിന്റെ മുകളിലൂടെ അവളുടെ തല മാത്രം കണ്ടു ഞാൻ, ഉള്ളിൽ സർവ്വ ധൈര്യവും സംഭരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. എന്റെ ഹൃദയം പട പട തുടിക്കുകയിരുന്നു. അവൾ അപ്പോഴേക്കും വണ്ടിയിൽ കെയറിയിരുന്നു, വണ്ടി മെല്ലെ എടുത്തു, എന്റെ മനസ്സ് മുന്നോട്ട് പോയെങ്കിലും എന്റെ ശരീരം അവിടെ നിന്ന് അനങ്ങിയില്ല.
അവിടെ നിന്ന് ഞാൻ പോവല്ലെ എന്ന് കൈ ഉയർത്തി കാണിച്ചു. എന്റെ പോസ് കണ്ടിട്ട് ആവണം നീതും
💬 Comments
View all comments