Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]
കിച്ചുവും ബാക്കി കസിന്സും എനിക്ക് വട്ടായോ എന്ന ഭാവത്തിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
"എന്താടാ ക്രിക്കറ്റിലെ അമ്പയർ 6 കാണിക്കുന്ന പോലെ രണ്ട കയ്യും പൊക്കി നിൽക്കുന്നേ ." കിച്ചു എന്റെ അടുത്ത വന്നു താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. അപ്പോഴാണ് ഞാൻ കൈകൾ താഴത്തേക്ക് ആകുന്നത്. എന്തോ പെട്ടന്ന് അവരോട് എല്ലാ കാര്യങ്ങളും പറയണം എന്ന് തോന്നി, കളിയാകുക ആണെകിൽ ആക്കിക്കോട്ടെ എന്ന് വെച്ചു. പക്ഷെ ഞാൻ ഇതുവരെ ഇങ്ങനെ ഒന്നും ഇവരോട് പറയാത്തതെ കൊണ്ടും എന്റെ മുഖത് ഉള്ള സങ്കടവും സീരിയസ്നെസും കണ്ടിട്ട്, അവരെ എന്നെ കളിയാക്കാൻ ഒന്നും നിന്നില്ല.
"നീ എന്നോട് ഒരു വാക്ക് പറഞ്ഞിരുനെകിൽ ഞാൻ പോയി അന്വേഷിച്ചു താരിലായിരുന്നോടാ, അത് എങ്ങനെ നീ വല്യ അഭിമാനി ആവാൻ നോക്കിയത് അല്ലെ." നീതു പറഞ്ഞു.
"പണ്ട് ഇത് പോലെ എന്റെ കോളേജിൽ ഉണ്ടായിരുന്ന ഒരു കൂട്ടുകാരന് ഒരുത്തിയുടെ ഇഷ്ടം തോന്നി, പക്ഷെ അവളോട് പറയാൻ നാണം ആയത് കൊണ്ട് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി ആണ് അവളൂടെ കാര്യം പറയാൻ പോയത്..." ഞാൻ പറഞ്ഞു, അതിന്ടെ ഇടയിൽ കിച്ചു കേറി ചോദിച്ചു
"അതിന് നിനക് പെൺപിള്ളേരോട് സംസാരിക്കാൻ അറിയില്ലലോ, പിന്നെ നീ പോയിട്ട് എന്താ കാര്യം."
"ഞാൻ ഒറ്റക് പോയി പറഞ്ഞു എന്നല്ല, ഞാനും ആ കൂട്ടത്തിലെ ഉണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്... ഞാൻ പറയുന്ന കഥയുടെ ഫ്‌ലോ ഇങ്ങനെ എടക് കേറി ഓരോന്ന് ചോദിച്ച കളയല്ലേ, പ്ളീസ്." ഞാൻ പറഞ്ഞു
"സോറി സോറി , ഇനി ഒന്നും ഇല്ല നീ പറഞ്ഞോ."
💬 Comments
View all comments