Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]
എന്തോ പറയാൻ ഉണ്ട് എന്ന്."
"എന്താ കിച്ചു മോനെ ??" അമ്മ അവനോട് ചോദിച്ചു
"അല്ല ചെറിയാമ്മേ ഞാൻ ഇവനോട് വേഗം പോയി വിളമ്പാം എന്ന് പറയുവായിരുന്നു." ഒരു ചമ്മിയ ചിരി ഫിറ്റ് ചെയ്ത അവൻ പറഞ്ഞു
"ആ, എന്ന രണ്ടാളും വേഗം വാ." അമ്മ പറഞ്ഞു
ഞാൻ അവനെ നോക്കി ഒരു ആക്കിയ ചിരി പാസ് ആക്കി, അവൻ ആണെകിൽ നിന്നെ ഞാൻ ശെരിയാക്കി തരാമെടാ തെണ്ടി എന്ന ഭാവത്തിൽ തല ആട്ടി.
അവിടെ എത്തിയപ്പോ അവന് വിളമ്പാൻ കിട്ടിയത് തൈരും എനിക്ക് കിട്ടിയത് അച്ചാറും ആയിരുന്നു, ബിരിയാണി റൈസ് അല്ലെങ്കിൽ ചിക്കൻ പീസ് ആയിരുന്നു ഞങ്ങൾക്ക് താല്പര്യം പക്ഷെ അതിന് ഒക്കെ ആൾകാർ ആദ്യമേ സെറ്റ് ആയിരുന്നു.
അച്ചാർ എടുത്ത് വിളമ്പാൻ നടക്കുമ്പോഴാണ് ദൂരെ നിന്നും ഞാൻ ആ കാഴ്ച കണ്ടത്. ഒരു വട്ടം കൂടി ആ മുഖം കാണുവാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാവുമോ എന്നുള്ള എന്റെ സംശയത്തിന് ഉത്തരം എന്ന പോലെ, എന്റെ മനസിനും കണ്ണിനും സ്വർഗം കിട്ടിയത് പോലെ, അവളും ഈ റിസപ്ഷന് വന്നിട്ട് ഉണ്ടായിരുന്നു. അച്ചാർ വിളമ്പി വിളമ്പി എത്രയും പെട്ടെന്ന് അവൾ ഇരിക്കുന്ന ടേബിളിൽ എത്തണം എന്നായിരുന്നു ഇനി ഉള്ള എന്റെ ലക്ഷ്യം.
വിളമ്പുമ്പോ ചില ആൾകാർ അച്ചാർ വേണ്ട എന്നൊക്കെ പറയുണ്ടായിരുന്ന, അതൊന്നും കേൾക്കാതെ ഞാൻ എല്ലാര്ക്കും അച്ചാർ വിളമ്പി കൊണ്ടേ ഇരുന്നു. അങ്ങനെ പോയി പോയി ഞാൻ അവളുടെ തൊട്ട് അടുത്ത ഉള്ള ടേബിളിലെ എതാൻ ആയപ്പോ ആണ് എതോ ഒരു അമ്മാവൻ എന്റെ
💬 Comments
View all comments