Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]
അയാൾ പോയി.
ഞാൻ അങ്ങനെ അവൾ ഇരിക്കുന്ന ടേബിളിലേക് നടന്നു. എന്തൊക്കെ സംഭാവചിലവും ഇപ്പൊ തന്നെ സംസാരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു, അവിടെ നിന്നു തന്നെ സംസാരിക്കാനോ അതോ ഒന്നു പുറത്തേക് വരുമോ എന്ന് ചോദിച്ചിട്ട് പുറത്തു പോയി സംസാരിക്കണോ എന്ന സംശയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. എത്ര ഒക്കെ ഒടിയും ചാടിയും കളിച്ചിട്ടും എന്റെ ഹൃദയം ഇത്ര വേഗത്തിൽ അടിച്ചിട്ടില്ല. ആ ടേബിളിന്റെ അടുത്ത എത്തുംതോറും എന്റെ കൈകൾ ചെറുതായി വിറക്കാൻ തുടങ്ങി. അവളുടെ മുന്നിൽ എത്തി, ആ ടേബിളിൽ 4 പേർ ഉണ്ടായിരുന്നു, എന്നിട്ട് അവളോട് ഞാൻ സർവ ധൈര്യവും സംഭരിച്ച ചോതിച്ചു...
"അച്ചാർ വേണോ ചേച്ചി." എല്ലാം കൊളമാക്കി എന്ന് മനസിലായി എനിക്ക്, എന്നാലും ഒരു ചിരി ഉണ്ടായിരുന്നു എന്റെ മുഖത്ത. തന്നെ കാലും പ്രായം കൂടിയ ഒരാൾ തന്നെ ചേച്ചി എന്ന് വിളിച്ചതിന്റെ അത്ഭുതം അവളുടെ മുഖത്തും. അവൾ വേണം എന്ന രീതിയിൽ തലയാട്ടി ഒപ്പം അവളുടെ ജിമിക്കിയും ആടി കളിച്ചു.
ആ ടേബിളിൽ ഉള്ള എല്ലാര്ക്കും അച്ചാർ വിളമ്പി ഞാൻ മുന്നോട്ട് പോയി.
"രാത്രി ആയിട്ട് സാധനം ഒന്നും കിട്ടിയില്ല എന്ന് തോന്നുന്നു, അവന്ടെ കൈ കിടന്ന് വിറകുനത് കണ്ടില്ലേ." അവിടെ ഇരുന്ന് ഒരുത്തി മെല്ലെ കമന്റ് അടിച്ചു. എല്ലാരും ഇരുന്ന് ചിരിക്കാൻ തുടങ്ങി.
ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ എല്ലാര്ക്കും അച്ചാർ വിളമ്പി, അതിന്ടെ ഇടയിൽ നേരത്തെ എന്നെ സഹായിക്കാൻ വന്ന അമ്മാവനെ ഞാൻ കൂറേ തപ്പി പക്ഷെ കണ്ടില്ല. എനിക്ക് കഴിക്കണം എന്ന് പറഞ്ഞ
💬 Comments
View all comments