Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
എന്ന് സമീറിനും തോന്നി.
"ഇവനെ പെണ്ണുങ്ങളെ പേടി ആയി തുടങ്ങി എന്നാണോ നീ പറഞ്ഞ് വരുന്നത്... അല്ലേടാ നീ അതിന് സൈക്കോളജി ഒന്നും അല്ലാലോ പഠിച്ചത് ലെ" സമീർ ചോദിച്ചു.
"ഇതൊക്കെ കോമൺ സെൻസ് അല്ലെ. പിന്നെ അടുത്ത കാര്യം അത് ഒന്ന് പരീക്ഷിച്ച് നോക്കാതെ ഒന്നും പറയാൻ പറ്റില്ല" ലോഹിത് പറഞ്ഞു. അത് ഒന്ന് പരീക്ഷിക്കാം എന്ന തന്നെ കരുതി അവർ അവനെ വീണ്ടും വിളിച്ചു ഈ പ്രാവിശ്യം അവൻ വിളി കേട്ടു. എന്തുപറ്റി എന്ന അർത്ഥത്തിൽ രണ്ട് ആളും കൈ കൊണ്ട് അവനോട് കാണിച്ചു. ഒന്നുമില്ല എന്ന് അവനും.
"ഹ്മ്മ്, ഒന്നുല... കാണാനും ഉണ്ട്. പെൺപിള്ളേരുടെ ഇടയിൽ നിന്നും മാറാത്ത നീ, ഇപ്പൊ ഞങ്ങളുടെ കൂടെ വന്ന ഇരിക്കുന്നു" സമീർ പറഞ്ഞു.
"എന്താടാ ഒന്ന് വെറുതെ ഇരിക്കാനും പാടിലെ... ഞാൻ ജൂനിയർസിനെ ഇത് ആകാലോ എന്ന് കരുതി വെയിറ്റ് ചെയുന്നത് അല്ലെ. അതുവരെ വേറെ ആരോടും ഒന്നും വേണ്ട എന്ന് കരുതി" ഹൃതിക് പറഞ്ഞു.
"എന്ന വാ ജൂനിയർസിന്റെ അടുത്തേക്ക് പോവാം" ലോഹിത് പറഞ്ഞു. പെട്ടന്ന് ഇങ്ങനെ oru മറുപടി ഹൃതിക് പരീക്ഷിച്ചില്ല, അവൻ ഒന്ന് ഞെട്ടി.
"അല്ലടാ വൈകുനേരം ആവട്ടെ ഒന്ന്"
"എന്ന പോട്ടെ... ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നിട്ട് ഉണ്ട് അവളെ ഒന്ന് പരിചയ പെട്ടിട്ട് വരാം" ലോഹിത് പറഞ്ഞു.
"ശെടാ... എന്തിന്"
"നിനക്ക് പേടി ആണെകിൽ വേണ്ട" ലോഹിത് പറഞ്ഞു.
"പേടിയോ എനിക്കോ... ഡാ സമീറെ ഇവന് ഇത് എന്ത് പറ്റി" ഹൃതിക് പറഞ്ഞു.
"നിനക്കു പേടി ഇല്ലെങ്കിൽ
💬 Comments
View all comments