0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 765

പോടാ. പോയി സംസാരിച്ചിട്ട് വാടാ" സമീർ കുറച്ച് ഗൗരവത്തിൽ പറഞ്ഞു.

"നിനക്ക് ഒക്കെ... ശെരി ഇപ്പൊ തന്നെ പോയേക്കാം" എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് പോയി. ഇതേ സമയം അവൾ ക്ലാസ്സിന്റെ പുറത്തേക്ക് പോയി. ഹൃതിക് അവളുടെ പിന്നാലെ നടന്നു പോയി. അവളെ വിളിക്കണം എന്ന് ഉണ്ടായിരുന്നെകിലും പെട്ടന്ന് സംസാരിക്കാൻ പറ്റാത്തത് പോലെ അവന് തോന്നി. നെഞ്ച് ഇടിക്കുന്നത് അവൻ വല്ലാതെ അറിഞ്ഞു തുടങ്ങി...

"ഇവൻ ഇത് എന്ത് പറ്റി" നെഞ്ചിൽ കൈ വെച്ച് നിൽക്കുന്ന അവനെ കണ്ട് സമീർ ചോദിച്ചു. അതെ സമയം തന്നെ അവൻ തിരിഞ്ഞ് നോക്കിയപ്പോ അവനെ നോക്കി നിൽക്കുന്ന കൂട്ടുകാരെ കണ്ടത്. നെഞ്ചിൽ കൈ വെച്ചത് പോക്കറ്റിൽ നിന്നും ചുയിങ് ഗം എടുക്കാൻ വേണ്ടി ആണ് എന്ന് അവൻ കാണിച്ചു.

ആ ഒരു സമയത്ത് അവനെ മനസ്സിലായി, ഇത്രയൊക്കെ വേറെ ഒരാളെ പോലെ അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിൽ എപ്പോഴും ആ പഴയ നമ്മൾ ഉണ്ടാവും എന്ന സത്യം.

സ്റ്റെപ്പിന്റെ അവിടെ അവൾ നിന്നു, ഇടത്തോട്ടും വലത്തോട്ടും അവൾ നോക്കി. അവൻ വേറെ എങ്ങോട്ടോ നടന്ന് പോവുന്നത് പോലെ അവളുടെ മുൻപിലുടെ നടന്ന് പോയി.

"Excuse me, HOD ഓഫീസ് എങ്കെ ഇരുക്ക്... സോറി... Do you..."

"പറവഇല്ലൈ, തമിഴ് കൊഞ്ചം പുരിയം" അവൾ ചോദിച്ച് തീരും മുന്നേ ഹൃതിക് പറഞ്ഞു.

"ഓഹ്... നിങ്ങെ എന്ത ഊര്, കോയമ്പത്തൂർ..."

"ഇല്ലൈ, ഞാൻ വന്ത് കേരള"

"ഓക്കേ... ഹ്മ്മ്... ഇന്ത HOD റൂം..."

"അത് എല്ലാം സൊല്ലി തരേ,

💬 Comments

View all comments