Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ആയിട്ടേണ്" അവൾ പറഞ്ഞു. ഹൃതിക് ശെരി എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന് പോയി.
(ഇനി അങ്ങോട്ട് തമിഴ് ഡയലോഗ് മലയാളത്തിൽ എഴുതാം)
"ഏയ്... ഇത്ര ഹെല്പ് ചെയ്ത തന്നിട്ട് എനിക്ക് ഒന്നും തരുണിലെ" ശ്രുതികാ തിരിഞ്ഞ് നടന്ന് പോയി കൊണ്ടിരുന്ന അവനോട് ചോദിച്ചു. അവൻ എന്ത് ഹെല്പ് എന്ന അർത്ഥത്തിൽ അവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
"എവെനിംഗ് എനിക്ക് ഒരു ചായ വാങ്ങി താ..."
"ഇല്ലെങ്കിൽ"
"നിന്ടെ ഫ്രണ്ട്സിനോട് ഞാൻ കാര്യം പറയും... ഇവിടെ ഇത്രെയും നേരം സംഭവിച്ചതും, പിന്നെ എന്റെ കൈയിനും കുറച്ച് ഇടും" അവൾ ചെറിയ പുച്ഛ ഭാവത്തിൽ പറഞ്ഞു.
"അതൊന്നും വേണ്ട... ചായയും കടിയും ഞാൻ വാങ്ങി തരാം" എന്നും പറഞ്ഞ് അവൻ രണ്ട് കൈയും കൂപ്പി നിന്നു. രണ്ട് പേരും യാത്ര പറഞ്ഞ് അവർ അവരുടെ പണിക്ക് പോയി.
ഒരു അത്ഭുതത്തോടു കൂടി ഹൃതിക് തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. അവിടെ അവന്മാർ നിൽക്കുന്നുണ്ട് എന്ന് ഓർമ്മ വന്ന ഹൃതിക് പെട്ടെന്ന് തന്നെ തന്റെ കൈയെടുത്ത് ഷർട്ടിന്റെ കോളർ ശരിയാക്കിക്കൊണ്ട് ക്ലാസിലേക്ക് കയറി.
" നിങ്ങൾ എന്താണ് ഇത്രയും നേരം സംസാരിച്ചത് നീ നിന്ന് പരുങ്ങുന്നുണ്ടായിരുന്നല്ലോ" രോഹിത് അവനോട് ചോദിച്ചു.
"എടാ ഇന്ന് വൈകുന്നേരം നിങ്ങൾ ഹോസ്റ്റലിലേക്ക് വിട്ടു ഞാൻ അവളെയും കൂട്ടി ഒരു ചായ കുടിച്ചിട്ട് മെല്ലെ വരാം..." അവരുടെ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ ബെഞ്ചിലേക്ക് പോയി ഇരുന്നു.
" അവന്റെ ഒരു ഒടുക്കത്തെ കണ്ടുപിടുത്തം... നീ വെറുതെ എന്നെയും കൂടി സംശയത്തിൽ ആക്കിയല്ലോടാ" എന്നും പറഞ്ഞ്
💬 Comments
View all comments