0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 770

അറിയില്ല, കഷ്ടം തന്നെ"

അവർ പറഞ്ഞു.

"ഓ മലയാളി ആയിരുന്നു അല്ലേ... പെട്ടെന്ന് കണ്ടപ്പോൾ ഞാൻ..."

"എന്താടാ ഇത്ര പ്രായമായി കഴിഞ്ഞാൽ ആരും പഠിക്കാൻ ഒന്നും വരില്ല, ആദ്യം ഹോസ്റ്റലിൽ ആയിരുന്നു പ്രശ്നം. അതും പറഞ്ഞ് അവിടുന്ന് ഇറങ്ങിയില്ല അപ്പോഴത്തേക്ക് വന്നു കളിയാക്കാൻ അടുത്ത ആൾക്കാരും" എന്നും പറഞ്ഞ് അവർ ചുണ്ടിൽ ഒരു സിഗരറ്റ് എടുത്ത് വച്ചു.

"അയ്യോ അങ്ങനെ പറഞ്ഞത് അല്ല..." ഇനിയും കൂടുതൽ എന്തെങ്കിലും പറഞ്ഞ് പ്രശ്നമാക്കണ്ട എന്ന് കരുതി അവൻ അവിടെ നിർത്തി. അവൾ ഇവന്റെ കയ്യിൽ തീപ്പെട്ടിയോ സിഗരറ്റ് ലൈറ്ററോ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് അവൻ പറഞ്ഞു.

"ക്യാമ്പസിന്റെ ഉള്ളിൽ നിന്നും സിഗരറ്റ് വലിക്കാൻ പാടില്ല. പുറത്തൊരു കടയുണ്ട് അവിടെ പോയി വലിക്കുന്നതായിരിക്കും നല്ലത്" അവൻ പറഞ്ഞു. അത് കേട്ടതും അവർ അങ്ങോട്ട് നടക്കാൻ തുടങ്ങി. തയ്യിൽ കുറെ സാധനങ്ങൾ ഉള്ളതുകൊണ്ട് തന്നെ കുറച്ചു ബുദ്ധിമുട്ടായിരുന്നു അവർക്ക് അവിടെ വരെ നടന്നത് എത്താൻ. അപ്പോൾ ലോഹിത് അവരുടെ കയ്യിലുള്ള ചാർട്ട് പേപ്പർ എല്ലാം വാങ്ങിച്ച് കൂടെ നടക്കാം എന്ന് കരുതി. ചാർട്ട് പേപ്പറിൽ ഓരോ ഡ്രോയിങ് അവൻ കണ്ടു.

"ഓഹ് ഇയാൾ വരയ്ക്കും അല്ലേ, ഞാനും. മെയിൻ ആയിട്ട് ഡിജിറ്റൽ ആർട്ട്‌ ആണ് ഞാൻ ചെയ്യാറുള്ളത്"

"ഇയാള് കൂടെ വരണം എന്നില്ല ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം" എന്നും പറഞ്ഞ് അവർ ഇവന്റെ കയ്യിൽ നിന്നും ചാർട്ട് തിരികെ വാങ്ങി നടക്കാൻ തുടങ്ങി.

മറ്റൊരുടത്... സമീറും സാനിയയും കോളേജിന്റെ പുറകിൽ ഉള്ള പാർക്ക് പോലൊരു സ്ഥലത്ത് കൂടി നടക്കുക ആയിരുന്നു.

💬 Comments

View all comments