0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 771

"അവൻ പറയുന്നത് കേട്ടിട്ട് ഞാൻ ശരിക്കും വിശ്വസിച്ചു പോയി അങ്ങനെയായിരുന്നു അവന്‍റെ വർത്തമാനം. ഹൃതിക്കിന് അങ്ങനെ മാറ്റമൊന്നുമില്ല ആ ഒരു സമയത്ത് കുറച്ച്..." എന്നും പറഞ്ഞ് സമീർ അവളെ നോക്കിയപ്പോൾ അവൾ ഫോണിൽ ആരോടോ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവൻ അവളുടെ ഫോണിലേക്ക് ആരോടാണ് ചാറ്റ് ചെയ്യുന്നത് എന്ന് നോക്കി.

"ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഈ അമൽ എന്ന് പറഞ്ഞവനായി ഇനി ചാറ്റ് ഒന്നും ചെയ്യാൻ നിൽക്കരുത് എന്ന്" സമീർ ചെറിയ ദേഷ്യത്തോടുകൂടി അവളുടെ അടുത്ത് പറഞ്ഞു.

"നീ എന്തിനാ ഞാൻ ആരോടൊക്കെ ചാറ്റ് ചെയ്യണം ചാറ്റ് ചെയ്യേണ്ട എന്ന് പറയുന്നത്. പിന്നെ നീ പറയുന്ന നിന്റെ ഫ്രണ്ട്സിന്റെ കഥയൊക്കെയാണെങ്കിലും എനിക്ക് കേൾക്കാനും താല്പര്യം ഇല്ല നീ എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... " സാനിയ പറഞ്ഞു.

"പിന്നെ നിന്റെ മുന്നിൽ വച്ച് തന്നെയല്ലേ ഞാൻ ഇവനെ റിജക്ട് ചെയ്തത് ഇപ്പൊ എന്താ നിന്റെ പ്രശ്നം ഇവനൊന്നും മെസ്സേജ് അയച്ചു എന്ന് വിചാരിച്ചിട്ട് എന്ത് സംഭവിക്കാനാണ്" സാനിയ തുടർന്നു.

"ഡി ഞാൻ അങ്ങനെ വേറെ അർത്ഥത്തിൽ മെസ്സേജ് അയക്കണ്ട എന്നൊന്നും പറയുന്നതല്ല ഈ പയ്യന്മാരുടെ ഒരു മനസ്സോക്കെ അറിയുന്നതുകൊണ്ട് പറഞ്ഞു എന്ന് മാത്രം"

"നിനക്ക് അപ്പോൾ എന്നെ വിശ്വാസമില്ല അതങ്ങ് പറഞ്ഞാൽ പോരെ"

"ഇവളെ ഞാനിന്ന്..." എന്നും പറഞ്ഞ് സമീർ സാനിയയെ അവിടെ അടുത്തുണ്ടായിരുന്ന ഒരു മരത്തിന്റെ പുറകിലേക്ക് പിടിച്ചുവലിച്ചു തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവളുടെ ഇടുപ്പിന് ചുറ്റും ആയി അവൻ കൈ ചുറ്റി. അവളുടെ കൈകൾ അവന്റെ തോളിലൂടെയും.

അവന്റെ മുഖം അവൻ അവളുടെ കഴുത്തിലേക്ക്

💬 Comments

View all comments