0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 773

അവളുടെ പുറകെ കുറച്ചു നേരം നടന്നു, അപ്പോ തന്നെ അവന്റെ ഫോണിൽ അടുത്ത കോൾ വന്നപ്പോൾ അവൻ അത് എടുക്കാൻ തീരുമാനിച്ചു.

ഹൃതിക് : ഹലോ അളിയാ എവിടെയാണ്

സമീർ : എന്താ നായിന്റെ മോനെ നിനക്ക് വേണ്ടത്

ഹൃതിക് : എടാ... ഏഹ്... ഞാൻ വണ്ടി

സമീർ : കാര്യം തെളിച്ചു പറയടാ

ഹൃതിക് : അല്ല നിന്റെ വണ്ടി ഒന്ന് കിട്ടോ എന്ന് അറിയാൻ വേണ്ടി വിളിച്ചതായിരുന്നു

സമീർ : നീ എന്തെങ്കിലും ചെയ്യും ഫോൺ വച്ചിട്ട് പോടാ മൈരേ.

അവന്റെ മൂഡ് ശെരിയല്ല എന്ന് തോന്നുന്നു എന്ന് മനസ്സിൽ കരുതിക്കൊണ്ട് ഹൃതിക് അവളെയും കൂട്ടി പുറത്തേക്ക് ചായ കുടിക്കാൻ ആയി പോയി.

അന്ന് രാത്രി ഹോസ്റ്റലിൽ സമീറും ലോഹിത് ഇന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

"നീ ഒരിക്കലും മെസ്സേജ് അയക്കണം അയക്കരുത് എന്ന് പറയാൻ പാടില്ല അതൊക്കെ അവരുടെ പ്രൈവസിയാണ് നീ അതിൽ കയറി ഇടപ്പെട്ടത് വളരെ മോശമായിപ്പോയി. അവളിപ്പോൾ നിന്റെ ആരൊക്കെയാണെന്ന് പറഞ്ഞാലും ശരി" ലോഹിത് പറഞ്ഞു.

"എടാ എനിക്ക് അവളെ വിശ്വാസമില്ലാഞ്ഞിട്ടോ അവൾ ആർക്കെങ്കിലും മെസ്സേജ് അയക്കുന്നത് വിരോധമോ ഉണ്ടായിട്ടല്ല, ഞാനാ പയ്യന്റെ സൈഡിൽ നിന്നും ചിന്തിച്ച് പറഞ്ഞു എന്ന് മാത്രം" സമീർ മറുപടി കൊടുത്തു. ലോഹിത് പുരികം പൊക്കി എന്ത് എന്ന് ചോദിച്ചു.

"അവൾ ഇവനെ റിജക്ട് ചെയ്തു അവന് അറിയാം ഇവൾക്ക് വേറെ ഒരു കാമുകൻ ഉള്ള കാര്യം എന്നിട്ടും അവൾ അവന് മെസ്സേജ് അയക്കുന്നുണ്ടെങ്കിൽ അവന്റെ ഉള്ളിൽ വെറുതെ ഒരു ഹോപ്‌ ഉണ്ടാവും. എന്തിനാ അവനെ

💬 Comments

View all comments