Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
വെറുതെ മെസ്സേജ് അയച്ചില്ലെങ്കിൽ ഒഴിവാക്കാമെന്ന് കൃത്യമായി മനസ്സിലാക്കി അവന് അവന്റെ അടുത്ത പണിയും നോക്കി പോവാ. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്" സമീർ പറഞ്ഞു. ഇത് കേട്ടതും രോഹിത് സമീറിന്റെ അടുത്തുപോയി കൈ കൊടുത്തു.
"ഇന്ന് ഞാനും ഒരാളെ കണ്ടു..." ലോഹിത് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് വേറെ ആരും അല്ല ഹൃതിക് ആയിരുന്നു. കയ്യിൽ ഒരു കവറുമായി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൻ വന്നതും കുറച്ചുനേരം സമീറിനെ ദേഷ്യത്തോടെ നോക്കി നിന്നു, സമീർ തിരിച്ചും അങ്ങനെ തന്നെ. പെട്ടെന്ന് ഹൃതിക് അവനെ നോക്കി ചിരിച്ചിട്ട് കയ്യിലുള്ള കവർ അവന് നേരെ നീട്ടി.
"കുറച്ച് മടുക്കുള ഹൽവയാണ്. നിങ്ങൾക്ക് വേണ്ടി വാങ്ങിച്ചതാ കഴിച്ചോ" ഹൃതിക് അവരോട് പറഞ്ഞു.
"സമയം രാത്രി ആവാൻ ആയല്ലോ ഇത്രയും നേരം എന്തായിരുന്നു അവളുടെ കൂടെ പരിപാടി" സമീർ ഹൃതിക്നോട് ചോദിച്ചു.
"ഇത്രനേരം ഒന്നും അവളുടെ കൂടെ അല്ലായിരുന്നു വൈകുന്നേരം ഒരു ചായ മാത്രമേ അവളുടെ കൂടെ കുടിച്ചു അതിനുശേഷം ഇത്രയും നേരം ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു" ഹൃതിക് പറഞ്ഞു. ഇത് കേട്ടതും ലോഹിത് സമീറിനെ നോക്കി ഞാൻ നേരത്തെ പറഞ്ഞില്ലേ എന്ന രീതിയിൽ തലയാട്ടി.
"വെറുതെ ഒറ്റയ്ക്ക് ഇരിക്കണം തോന്നി അല്ലാതെ വേറെ ഒന്നുമില്ല... ഇങ്ങനെ ഓരോ സമയം ഓരോ പെൺപിള്ളേരെ നോക്കി എനിക്ക് മതിയായി, ഞാൻ ഏതെങ്കിലും ഒരാളുടെ ഉറച്ചു നിൽക്കാൻ വേണ്ടി തീരുമാനിച്ചു" ഹൃതിക് പറഞ്ഞു.
"എന്റെ പൊന്നു, അവൾ എന്തു മാജിക് നിന്റെ അടുത്ത് കാണിച്ചത് അപ്പോഴത്തേക്ക് നിനക്ക് ഇങ്ങനെ ഒരു തീരുമാനം
💬 Comments
View all comments