0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 775

എടുക്കാൻ" സമീർ ചോദിച്ചു.

"ഏയ്, അവൾക്ക് വേറെ ആളൊക്കെ ഉണ്ടെടാ. ആള് നമ്മുടെ ഒരു സീനിയർ ആയിരുന്നു. ആരാണെന്ന് ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല. എന്നാലും അങ്ങനെ ഒരാൾ ഉണ്ടായിട്ടും അവൾ വൈകുന്നേരം എന്റെ കൂടെ ഒറ്റയ്ക്ക് ചായ കുടിക്കാൻ വന്നു. അതാണ് അത് എന്നെ ഇപ്പൊ ആകെ കൺഫ്യൂഷനിൽ ആക്കിയിരിക്കുന്നത്. അവൾക്കും ഇനി വല്ല താല്പര്യം കാണുമോ ആവോ" ഹൃതിക് പറഞ്ഞു. ഇത് കേട്ടതും സമീർ ലോഹിത്തിനെ നോക്കി ഞാൻ നേരത്തേ പറഞ്ഞില്ലേ എന്ന രീതിയിൽ തലയാട്ടി. സമീറും ലോഹി പരസ്പരം നോക്കി ചിരിച്ചു, കാര്യമൊന്നും മനസ്സിലാവാതെ ഹൃതിക് അവരെ നോക്കി നിന്നു. ശ്രദ്ധിക്കുന്ന നിൽപ്പ് കണ്ട് സമീറും ലോഹിത് അവനോട് അവർ അത്രയും നേരം സംസാരിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു...

ആഴ്ചകൾ കടന്നുപോയി...

ഹൃതിക്കും ശ്രുതികയും ഇപ്പോൾ നല്ല കൂട്ടുകാരായി. സമീറിന്റെയും സാനിയയുടെയും ബന്ധം ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളായി വന്നു. സാനിയ അവന് രണ്ട് ഓപ്ഷൻസ് കൊടുത്തു ഒന്നെങ്കിൽ അവൾ അല്ലെങ്കിൽ കൂട്ടുകാർ. ലോഹിതിന്റെ ജീവിതത്തിൽ പ്രേത്യേകിച് ഒന്നും നടക്കാതെ ഇങ്ങനെ പോകുന്നു.

ഒരു ദിവസം ലാബിൽ ഒറ്റക്ക് ഇരുന്ന് ഒരു പോസ്റ്റർ ഉണ്ടാകുക ആയിരുന്നു

"ഹായ് ലോഹിത്..." ഒരു സ്ത്രീ അവന്റെ അടുത്ത് വന്ന് പറഞ്ഞു. അന്ന് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും കണ്ട അതെ ആൾ തന്നെ.

"സോറി... അന്ന് ഇയാൾ സഹായിക്കാൻ വന്നിട്ടും ഞാൻ എന്തകയോ പറഞ്ഞു, എന്റെ അപ്പോഴത്തെ ഒരു അവസ്ഥ വളരെ മോശം ആയിരുന്നു"

"അത് കൊഴപ്പമില്ല... I understand"

"പറയാൻ മറന്നു,

💬 Comments

View all comments