Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ഞാൻ ത്രിവേണി" എന്നും പറഞ്ഞ് അവർ ലോഹിതിന് നേരെ കൈ നീട്ടി. അവർ പെട്ടന്ന് സ്‌ക്രീനിൽ ഇവൻ വരച്ച് കൊണ്ടിരിക്കുന്നത് നോക്കി.
"നീ അന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു ലെ... ഞാൻ ഡിഗ്രിക്ക് ഫൈൻ ആർട്സ് ആയിരുന്നു. പിന്നെ ഡിസൈനർ ആയി വർക്ക് ചെയ്തു..." അവൾ തുടർന്നു... അവർ കുറച്ച് നേരം രണ്ട് പേരുടെയും വരക്കളെ പറ്റി സംസാരിച്ചു. ലോഹിത് ഇതുവരെ ലാപ്പിൽ ചെയ്ത് വെച്ച ഡ്രോയിങ്സ് എല്ലാം അവൾക്ക് കാണിച്ച് കൊടുത്തു.
"നീ അധികം ആരോടും സംസാരിക്കുന്ന കുട്ടത്തിൽ ഉള്ളത് അല്ലാലെ" ത്രിവേണി ചോദിച്ചു.
"ഇതൊക്കെ നോക്കി അത് എങ്ങനെ കണ്ട് പിടിച്ചു..." കുറച്ച് അത്ഭുതത്തോടെ അവളെ നോക്കി ലോഹിത് ചോദിച്ചു.
"നീ കോളേജിന്റെ പടം വരച്ചു, പക്ഷെ ജനലും വാതിലും എല്ലാം അടച്ചിട്ട് ഉണ്ട്, ആൾക്കാരുടെ ഫോട്ടോ ആണെകിൽ ആരുടേയും കണ്ണ് നീ വരച്ചിട്ടില്ല, അല്ലെങ്കിൽ കണ്ണ് പൂട്ടിയ ഫോട്ടോ. ഒട്ടും ഓപ്പൺ ആവാൻ ഇന്റെരെസ്റ്റ് ഇല്ലാത്തത് പോലെ തോന്നി"
"ഞാൻ ഇത്ര ഡീപ് ആയിട്ടൊന്നും ആർട്സ് പഠിച്ചിട്ടില്ല... എന്നാലും ഇത് വെച്ച് കണ്ടുപിടിക്കാ എന്നൊക്കെ പറഞ്ഞ" ഇത് കേട്ട് അവൾ അവന് ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.
"അടുത്ത മാസം അല്ലെങ്കിൽ അത് കഴിഞ്ഞ് ഇവിടെ അടുത്ത് ഒരു എക്സിബിഷൻ നടക്കുന്നുണ്ട്. എന്റെ രണ്ടു പെയിന്റിംഗ് അതിലേക്ക് സെലക്റ്റ് ആയിട്ടുണ്ട് നിങ്ങൾ എന്തായാലും കാണാൻ വരണം" അവൻ അവളെ ക്ഷെണിച്ചു.
"കുറച്ച് സമയം ഉണ്ടലോ, ഞാൻ നോക്കാം. എന്ന ഞാൻ പോട്ടേ മോനെ പിന്നെ കാണാം" എന്നും പറഞ്ഞ് അവൾ പോയി. മോനോ... അത്ര വയസ്സ്
💬 Comments
View all comments