0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 777

വ്യത്യാസം ഉണ്ടാവാൻ ചാൻസ് ഇല്ലാലോ...

കോളേജിലുള്ള സ്വിമ്മിങ് പൂളിന്റെ സൈഡിൽ ഇരിക്കുകയായിരുന്നു ശ്രുതികയും ഹൃതിക്കും.

"അവന്മാർക്ക് നീന്താൻ ഒന്നുമറിയില്ല ഞാൻ ഇവിടെ വന്ന് നീന്തും അവര് രണ്ടുപേരും ഇവിടെ വന്നിരിക്കും അങ്ങനെയാണ് ഞങ്ങളുടെ ഒരു പതിവ്" ഹൃതിക് പറഞ്ഞു.

"എന്നാപ്പിന്നെ നിനക്ക് അവന്മാർക്ക് നീന്തൽ പഠിപ്പിച്ചൂടെ" ശ്രുതികാ ചോദിച്ചു.

"പഠിപ്പിക്കാൻ ഇരുന്നിട്ട് ഒന്നുമില്ല ഒരു ശ്രമം നടന്നിട്ടുണ്ട് പക്ഷേ പാളിപ്പോയി. അവരെ പഠിപ്പിച്ചു പഠിപ്പിച്ചു ലാസ്റ്റ് ഞാൻ മുങ്ങും എന്നൊരു അവസ്ഥ വന്നതോടുകൂടി ഞങ്ങൾ അത് നിർത്തി" എന്ന് ഹൃതിക് പറയുന്നത് കേട്ട് അവൾ ചിരിച്ചു.

"നമുക്കെന്നാ ഇറങ്ങിയാലും" പൂളിലേക്ക് നോക്കി ശ്രുതിക ചോദിച്ചു. പൂളിലേക്ക് വരുമ്പോഴെങ്കിലും ഇവൾക്ക് അതിനൊത്ത് ഡ്രസ്സ് ചെയ്തൂടെ, ഇവിടെയും എല്ലാം മൂടിക്കെട്ടി വന്നിട്ടുണ്ട് എന്ന് ഹൃതിക് മനസ്സിൽ വിചാരിച്ചു. അവരെ രണ്ടുപേരും പൂളിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. ഓരോ റൗണ്ട് നീന്തിയതിന് ശേഷം, അവർ രണ്ടാമത്തെ റൗണ്ടും തുടങ്ങി...

"എടാ... ഞാൻ അന്ന് പറഞ്ഞാലോ, ബ്രേക്ക്‌ അപ്പ്‌ ആയി പക്ഷെ കുറച്ച് കഴിഞ്ഞ ശെരി ആവും എന്നൊക്കെ. പക്ഷെ ഇതുവരെ ആയില്ല, ഇനി ആവും എന്നും തോന്നുന്നില്ല. ഇനി എന്ത് ചെയ്യണം എന്നും അറിയില്ല" നീന്തി കൊണ്ടിരിക്കുന്നതിന് ഇടയിൽ പറഞ്ഞു.

"അങ്ങനെ ഇപ്പൊ... നിന്റെ അവസ്ഥ എന്ത, ദേഷ്യം, സങ്കടം" ഹൃതിക് ചോദിച്ചു.

"നീ ഒന്ന് നിന്നെ, എങ്ങോട്ടാ ഈ നീന്തി പോവുന്നെ" എന്നും പറഞ്ഞ് അവൾ അവനെയും കൂട്ടി പോളിന്റെ നടുക്ക് നിന്നു. അങ്ങനെ നിന്നതും ഹൃതിക്കിന് വല്ലാത്ത ഒരു അസവസ്ഥ അനുഭവപ്പെട്ടു, പല ഓർമകളും തിരിച്ച് വന്നു.

(

💬 Comments

View all comments