0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 759

ഇങ്ങനെ) എന്നും പറഞ്ഞ് അവളുടെ കിഴ്ചുണ്ട് വിരലുകൾ കൊണ്ട് മെല്ലെ പിടിച്ചു, എന്നിട്ട് തട്ടി കളിച്ചു. അവൾ കണ്ണുകൾ മെല്ലെ അടച്ചു. ഇത് കണ്ട് ഹൃതിക് അവളെ നോക്കി ചിരിച്ചു. പഴയ സ്കൂൾ പയ്യൻ ലുക്ക്‌ ഒക്കെ മാറി ഇപ്പൊ അവൻ 'goatee' സ്റ്റൈലിൽ ആണ് ഇപ്പൊ താടി ഉള്ളത്.

അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു, അവന്റെ താടി കൊണ്ട് അവളുടെ കവിളിൽ ഉരസി. പെട്ടന്ന് ഇക്കളി ആയവൾ ചിരിച്ച് കൊണ്ട് അവനെ നെഞ്ചിൽ പിടിച്ച് തള്ളി. ഹൃതിക്കും അവളെ നോക്കി ചിരിച്ചു, അപ്പൊ തന്നെ അവന്റെ ഫോൺ റിങ് ചെയ്തു.

ലോഹിത്: എവിടെ ആടാ നീ

ഹൃതിക്: ഞാൻ കുറച്ച് ഇപ്പുറത് ഉണ്ടടാ, എന്തേയ്

ലോഹിത്: ഇവിടെ തന്നെ ഉണ്ടോ, അതോ വളവളെയും അടിച്ചോണ്ട് എങ്ങോട്ടേലും പോയോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാടാ

"ഞാൻ എപ്പോഴാടാ മൈരേ അങ്ങനെ ചെയ്തിട്ട് ഉള്ളത് " പെട്ടന്ന് ലോഹിതിന്റെ ബാക്കിൽ വന്ന് ഹൃതിക് പറഞ്ഞു. അവന്റെ കഴുത്തിൽ കൂടി കൈയിറ്റ് സോഫ ചാടി ഹൃതിക് അവിടെ ഇരുന്നു. ഒരു പുച്ഛത്തോട് കൂടി സാനിയ അവരെ നോക്കി ഇരുന്നു.

"ഇവൾ ഇവിടെ ഉണ്ടായിരുന്നോ. സാം എവിടെ"

"ഇവൾക്ക് കുടിക്കാൻ എന്തോ വാങ്ങി കൊണ്ടുവരാം എന്ന് പറഞ്ഞ് പോയതാ, കുറച്ച് നേരമായി" ലോഹിത് പറഞ്ഞു. രണ്ടാളും കൂടി സാം'നെ ചുറ്റും നോക്കി, കൗണ്ടറിൽ അവൻ ഒരു കുട്ടിയോട് സംസാരിച്ച് അവിടെ ഇരിപ്പുണ്ട്.

"എടാ ലോഹി, ഇവൻ കൂറേ നേരം ആയാലോ പോയിട്ട്. കുടിക്കാൻ എന്തെകിലും കൊണ്ടുവരാൻ ഇത്ര സമയത്തിന്റെ ആവിശ്യം

💬 Comments

View all comments