0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]

Author : Malini Krishnan Read All Parts 575

പറ്റാതെ നിൽക്കുന്ന ലോഹിതിന് കണ്ടു. ലോഹിതിന് അവൻ ചെറുതായി ഒന്ന് തട്ടിയെങ്കിലും, അവന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടിയില്ല. സമീർ അത് കാര്യമാക്കാതെ നേരെ പുറത്തേക്ക് പോയി, റാഷിക അപ്പോഴേക്കും റോഡിലേക്ക് എത്തി നടക്കാൻ തുടങ്ങിയിരുന്നു.

"എടി ഒന്ന് നിക്ക് ഞാൻ ഒന്ന് പറയട്ടെ" അവളുടെ പിന്നാലെ ഓടികൊണ്ട് സമീർ പറഞ്ഞു.

"മിണ്ടാതെ പോടാ. ഞാൻ ഇവിടെ കിടന്ന് ഒച്ച ഉണ്ടാക്കിയ എന്താ സംഭവിക്ക എന്ന് ഞാൻ പറഞ്ഞിട്ട് വേണ്ടലോ നീ അറിയാൻ" എങ്ങി കൊണ്ട് റാഷിക പറഞ്ഞു. റാഷിക സമീർ പിന്നെ പറഞ്ഞത് ഒന്നും കേൾക്കാൻ നിൽക്കാതെ അടുത്ത് കൂടി പോയ ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കേറി.

ഇതേ സമയം ഹൃതിക് ആഷികയെ സമാധാനിപ്പിച്ച് കൊണ്ടിരിക്കുക ആയിരുന്നു. ലോഹിത് ഒരു മൂലയിൽ ആരോടും ഒന്നും മിണ്ടാതെയും ഇരുന്നു.

"എടാ, സോറി. അവളെ കിട്ടിയില്ല അപ്പോഴേക്കും പോയി" തിരിച്ച് വന്ന ശേഷം സമീർ പറഞ്ഞു.

"അവൾ ഇനി വീട്ടിൽ പോയി എല്ലാം എല്ലാരോടും പറയും. പിന്നെയും എല്ലാരും എന്നോട് പഴയത് പോലെ മിണ്ടാതെ ആവും..." ആഷിക പറഞ്ഞു.

"എന്ന നീ വേഗം വണ്ടി എടുക്ക്. നമുക്ക് ഇവളെ വേഗം വീട്ടിലേക്ക് കൊണ്ടുപോവാം" സമീർ പറഞ്ഞു.

"ഇനി വീട്ടിൽ പോയിട്ട് എന്തിനാ. അങ്ങോട്ട് പോയ അവർ മിണ്ടുകയും ഇല്ല, നിന്നെ എനിക്ക് കിട്ടുകയും ഇല്ല. ഞാൻ ഇനി നിന്നെ വിട്ടിട്ട് പോവുന്നില്ല" ആഷിക് അവന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"അങ്ങനെ ഒന്നും ഉണ്ടാവില്ലെടി. ആദ്യം സംസാരിച്ച് നോക്കാം എന്നിട്ട് അല്ലെ..." ഹൃതിക് പറഞ്ഞു.

💬 Comments

View all comments