0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]

Author : Malini Krishnan Read All Parts 574

പോലെ. നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ് ഞാ... ആഷി. നീ എന്താ ഇവിടെ" സംസാരിച്ച് തുടങ്ങുന്നതിന് ഇടയിൽ ആഷികയെ കണ്ടവൾ ഒരു അത്ഭുതത്തോട് കൂടി ചോദിച്ചു. റാഷികയുടെ വരവും ചോദ്യവും കേട്ട ആഷിക ഭയത്താൽ ഹൃതികിന്റെ ഷർട്ടിന്റെ കൈ മടക്കിൽ പിടിച്ചു.

അവളുടെ ആ പ്രവർത്തി റാഷികയിൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കി, അവളുടെ മുഖം ദേഷ്യത്താൽ വീർത്തു ചുവന്ന് തുടങ്ങി.

"നീ എന്താടി ഇവിടെ എന്ന്..." ശബ്ദം കടുപ്പിച്ച് റാഷിക ചോദിച്ചു. ആഷിക കൂടുതൽ വേഗതയിൽ ശ്വാസം എടുക്കാൻ തുടങ്ങി.

"റാഷിക ഒന്ന് ഇങ്ങോട്ട് വന്നേ, ഞാൻ എല്ലാം പറയാം" സമീർ ഇടയിൽ കേറി പറഞ്ഞു.

"നിന്നോട് ചോദിച്ചോ ഞാൻ എന്തേലും. പറയടി, എന്താടി നീ ഇവിടെ എന്ന്... ഇതിന് വേണ്ടിയായിരുന്നോടി നീ ഇവനെ പറ്റി എന്റെ അടുത്ത് എല്ലാം ചോദിച്ച് അറിഞ്ഞത്ത്" ബാഗ് എടുത്ത് താഴെ ഇട്ട ശേഷം കൂടുതൽ ദേഷ്യത്തിൽ റാഷിക ചോദിച്ചു.

"ഞാനും ഇവനും തമ്മിൽ ഇഷ്ടത്തിൽ ആണ്..." ആരെയും നോക്കതെ ആഷിക പറഞ്ഞു. അത് കേട്ടതും റാഷികയുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങി, പക്ഷെ പെട്ടന് ആ സങ്കടം പിന്നെയും ദേഷ്യമായി മാറി. അവൾ നിലത്ത് ഇട്ട് ബാഗ് എടുത്ത് തോളിൽ വെച്ച ശേഷം പുറത്ത് നടന്ന് തുടങ്ങി. റാഷിക പോവുന്നത് കണ്ടതും ആഷിക ഹൃതികിന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി വെച്ച ശേഷം കരയാൻ തുടങ്ങി.

"ഏയ്... ഒന്നുമില്ലെടി. ഡാ സമീറെ" ഹൃതിക് സമീറിനോട് അവളുടെ കൂടെ പോവാനായി ആംഗ്യം കാണിച്ചു.

സമീർ പോവുന്ന വഴിക്ക് ഇത്രെയും ഒക്കെ സംഭവങ്ങൾ കണ്ടിട്ട് അനങ്ങാൻ

💬 Comments

View all comments