Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]
നിന്നെ എവിടെയാണ് എന്നവെച്ച ഇറക്കി തരാം..." അവൻ പറഞ്ഞു.
"അല്ല ഈ ഹൃതിക്..." അവൾ ചോദിച്ചു.
"ഓഹ്... അവനെയും കൂട്ടാം പോരെ, നീ ഉള്ളിലേക്ക് വായോ" എന്നും പറഞ്ഞ് ഹൃതിക് അവളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവൻ ആയിരുന്നു മുന്നിൽ പോയത്, വാതിൽ തുറന്നതും അവൻ അവരോട് സംസാരിച്ച് തുടങ്ങി.
"എന്തിനാടാ ഇവളെ ഇവിടുന്നെ ഒറ്റക്ക് വിടുന്നത്. ബസ് സ്റ്റോപ്പ് വരെ എങ്കിലും ഒന്ന് കൊണ്ടാക്കി കൂടെ" എല്ലാവരെയും നോക്കി ലോഹിത് പറഞ്ഞു.
"പോവാൻ ആയില്ലലോ അതിന്. കുറച്ചും കൂടി രാത്രി ആവട്ടെ" അവരുടെ കൂട്ടത്തിൽ ഇരുന്ന് കൊണ്ട് ആഷിക പറഞ്ഞു. അവളെ പെട്ടന് വീടിന്റെ ഉള്ളിൽ അവരോടൊപ്പം കണ്ടവൻ ഞെട്ടി. അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടിയ ശേഷം സ്വയം സംസാരിച്ച് തുടങ്ങി.
നീ ഇവിടെ ഉണ്ടെകിൽ പുറത്ത് എന്റെ കൂടെ ഉണ്ടായിരുന്നത് ആരാണ്.
അതെ പുറത്ത് ലോഹിതിന്റെ പിന്നിൽ നിന്നും അവൾ വീടിന്റെ ഉള്ളിലേക്ക് കേറി. ഇത്രെയും നേരം ആഷിക ആയിരുന്നു പുറത്ത് എന്ന് വിചാരിച്ച് സംസാരിച്ച അവന് തെറ്റി, സമീറിന്റെ നിർദേശ പ്രെകാരം ഹൃതികിനെ കണ്ട് സംസാരിക്കാൻ വന്ന റാഷിക ആയിരുന്നു അത്.
"ഹലോ..." ഉള്ളിൽ കേറിയ ഉടനെ തന്നെ ഹൃതിക്കിനെയും സമീറിനെയും നോക്കി റാഷിക പറഞ്ഞു. ഹൃതികിനെ തേടി നടന്ന അവളുടെ കണ്ണുകൾ അവന്റെ കൂടെ തന്നെ ഇരുപ്പുണ്ടായിരുന്ന അവളുടെ ഇരട്ടസഹോദരിയെ കണ്ടില്ലാ.
ഉള്ളിലേക്ക് കേറി വന്ന ആ അതിഥിയെ കണ്ട് മൂന്നുപേരും ഞെട്ടി, അതാരായിരുന്ന എന്ന് അറിഞ്ഞ ലോഹിത് അവിടെ തന്നെ ഒന്ന് പതറി നിന്നു.
"എന്താടാ ആദ്യമായിട്ട് കാണുന്ന
💬 Comments
View all comments