Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]
മറ്റ് ചിന്തകൾ എല്ലാം മാറ്റി വെച്ച്, ഇവർ ഒന്നും അറിയാതെ ഇരിക്കാൻ അവരുടെ കൂടെ ഇരുന്ന് ഭക്ഷണവും കഴിച്ച് കളിചിരിയുമായി ഇരുന്നു.
"എടാ മറ്റേ പെണ്ണിനെ ഇനി എന്താണ് ചെയ്യണ്ടത്..." ലോഹിത് ചോദിച്ചു.
"കമ്പ്യൂട്ടറിൽ ഉള്ള പോലെ ഉണ്ടോ അടിച്ച് കളയാൻ പറ്റുന്ന കേസ് ഒന്നുമല്ല ഇത്. ഞാൻ ശ്രീഹരിയേയും കൂട്ടി പോയി എന്തേലും ചെയാൻ പറ്റുമോ എന്ന് നോക്കട്ടെ ആദ്യം" കഴിച്ച് കൊണ്ട് സമീർ പറഞ്ഞു.
എല്ലാവരും പിന്നെയും ഓരോ സംസ്‌കാരവുമായി അവിടെ തന്നെ ഇരുന്നു. വൈകുനേരം ആയിട്ടും അവരുടെ കഥ പറച്ചിലും സംസാരവും തീരുന്നില്ല, ഇതിന്റെ ഇടയിൽ ലോഹിതിന് ഓഫീസിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ലോഹിത് ആ കാൾ എടുക്കാനായി പുറത്തേക്ക് പോയി.
കാൾ കഴിഞ്ഞ് തിരിഞ്ഞിതും അവൻ ഗേറ്റിന്റെ അവിടെ അവൾ ഒരു ഹാൻഡ് ബാഗുമായി നില്കുന്നത് കണ്ടു, ലോഹിത് അവളുടെ അടുത്തേക്ക് നടന്നു.
"അല്ല ഡ്രസ്സ് ഒക്കെ മാറ്റി എങ്ങോട്ടാ. വീട്ടിലേക്ക് പോവാനൊ..." അവൻ ചോദിച്ചു.
"അല്ല അതുപിന്നെ ഞാൻ..." അവൾ മടിച്ച് മറുപടി പറഞ്ഞ് തുടങ്ങി.
"എനിക്ക് അറിയാം നിനക്ക് ഇപ്പോഴും എന്നോട് ചെറിയ ദേഷ്യം ഉണ്ട് എന്ന്, ഞാൻ അന്ന് ബീച്ചിൽ വെച്ച് പറഞ്ഞത് കുറച്ച് കൂടിപ്പോയി, നീ എന്നോട് ക്ഷെമിക്കണം. അപ്പോഴത്തെ ഒരു ദേഷ്യം... മനസ്സിലാവുന്നുണ്ടലൊ നിനക്ക് അല്ലെ" അവൻ ചോദിച്ചു.
"എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..." അവൾ മറുവപ്പടി കൊടുത്തു. അവളുടെ മുഖത്ത് ആകെ സംശയവും പേടിയും ഉണ്ടായിരുന്നു.
"എന്ന അത് വിട്... അല്ല ഒറ്റക്ക് ആണോ പോവുന്നെ, ഞാനും സമീറും ഇപ്പൊ ഇറങ്ങും,
💬 Comments
View all comments