0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]

Author : Malini Krishnan Read All Parts 559

ഇങ്ങനെ ഉള്ള സൗന്ദര്യ പിണക്കങ്ങൾ ഒക്കെ ഇപ്പോഴും ഉണ്ടാവുന്നത് ആടി. എനിക്ക് പരിചയം ഒന്നും ഇല്ല എന്നാലും അങ്ങനെ ഒക്കെ ആണ് എന്ന് കേട്ടിട്ടുണ്ട്" ആഷിക് പറഞ്ഞു.

"ഈ ഒരു സങ്കടത്തിന്റെ പേരിൽ ബാറിൽ പോയി രണ്ട് കുപ്പി വാങ്ങിയാലോ എന്ന് വിചാരിച്ചതാ... പക്ഷെ ഒറ്റക് പോയി വാങ്ങാൻ പേടിയായി പോയി"തല ടേബിളിൽ വെച്ച് കൊണ്ട് റാഷിക പറഞ്ഞു. അത് കേട്ടതും അവൾ കാണാതെ ആഷിക് മുഖം പൊത്തി ചിരിക്കാൻ തുടങ്ങി. പക്ഷെ പെട്ടന് തന്നെ ആ ചിരി മാഞ്ഞ് പോവുകയും ചെയ്തു. അവൾ വേഗം തന്നെ റൂമിന്റെ പുറത്തേക്ക് പോയി ഹൃതികിനെ വിളിച്ചു.

അവനെ വിളിച്ചത് കാര്യങ്ങൾ എല്ലാം പറയാൻ ഒന്നും അല്ല, വെറുതെ വിശേഷങ്ങൾ എല്ലാം ചോദിച്ച്, അവന്റെ ശബ്ദം എല്ലാം കേട്ട്...

ഹൃതിക് : ഞാൻ ഇന്നലെ അച്ഛനെ വിളിച്ചിട്ട് ഉണ്ടായിരുന്നു...

ആഷിക : നീയോ... എന്ത് പറ്റി ഓരോ പുതിയ ശീലങ്ങൾ ഒക്കെ. ചിലപ്പോ അമ്മ വിളിച്ച് കൊണ്ടുകാൻ പറഞ്ഞിട്ട് ഉണ്ടാവും

ഹൃതിക് : എന്റെ അച്ഛനെ വിളിക്കാൻ ഇനി എന്നോട് ആരേലും പറയാനോ.

ആഷിക : ഞാൻ വെക്കുവാ. നിന്റെ വായയിൽ ഇരിക്കുന്നത് കേൾക്കാൻ ഒന്നും അല്ല ഞാൻ നിന്നെ വിളിച്ചത്.

ഹൃതിക് : എന്താടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... ഞാനും ചേട്ടനും ഏകദേശം ജോലിയെല്ലാം സെറ്റ് ആയത് കൊണ്ട് അച്ഛനോട് ഇനി നാട്ടിലേക്ക് വരാൻ വേണ്ടി.

ആഷിക : ഓഹ്... അങ്ങനെ ആയിരുന്നോ. ഹ്മ്മ്മ്മ്...

ഹൃതിക് : എന്ത് പറ്റിയെടി... കുറച്ച് നേരമായി ഞാൻ ശ്രെദ്ധിക്കുന്നു, നിന്ടെ

💬 Comments

View all comments