Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]
ഉണ്ടായിരിക്കും, ഇത് സാം തരുന്ന വാക്കാണ്.
ലോഹിത് : ഓഹ് തന്നെ. ശെരിയെന്ന ഞാൻ വെക്കട്ടെ.
ഫോൺ വെച്ച് കഴിഞ്ഞതും സമീർ ശ്രീഹരിയുടെ നേരെ തിരിഞ്ഞു.
"നീ ഇങ്ങനെ അപ്സെറ്റ് ആവല്ലേ... ഇവൾ പോയ നിനക്ക് ഇതിലും നല്ല കുട്ടി വരും. പക്ഷെ ഇതുപോലൊരു പ്രൊജക്റ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും..." സമീർ പറഞ്ഞു.
"ഞാൻ പോവുയാന് സർ. സാറിന് കാര്യം പിടികിട്ടും എന്ന് കരുതി പറഞ്ഞതാ. അപ്പോഴത്തെ ദേഷ്യത്തിൽ ഞങ്ങൾ രണ്ടാളും ഒന്ന് നന്നായി ഉടക്കി എന്ന് കരുതി വിട്ട് കളയാൻ ഒന്നും ഈ ശ്രീഹരിയെ കിട്ടില്ല... എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല സർ" ശ്രീഹരി സങ്കടത്തോടെ പറഞ്ഞു.
"ഞാൻ എന്താടാ നിനക്ക് ചെയ്ത് തരേണ്ടത്... അവളോട് ഞാൻ സംസാരിക്കാനോ, എന്നെ കൊണ്ട് പറ്റുന്ന പോലെ ഒരു ശ്രമം നടത്താം... പക്ഷെ ഉറപ്പൊന്നുമില്ല" സമീർ പറഞ്ഞു. റാഷികയോട് ഹൃതികിനെ പറ്റി സംസാരിക്കാൻ വേറെ അവസരം കിട്ടില്ല എന്ന് അവന് അറിയാമായിരുന്നു.
രാത്രി, ഇരുണ്ട വെളിച്ചം, ഒരു ലാംപ് ഓൺ ആക്കി ഓഫ് ആക്കി ചിന്തകളിൽ മുഴുകി ഇരിക്കുക ആയിരുന്നു റാഷിക. റൂമിൽ നിന്നും ലൈറ്റ് മിന്നികളിക്കുന്നത് ആഷികയുടെ ശ്രേദ്ധയിൽ പെട്ടു, അവൾ വാതിൽ തട്ടാതെ തന്നെ റാഷികയുടെ മുറിയിലേക്ക് എത്തിനോക്കി. അവിടെ വിഷമിച്ചിരിക്കുന്ന റാഷികയുടെ അടുത്തേക്ക് പോയി കാര്യം തിരക്കി.
"ഞാൻ നിന്നോട് ശ്രീഹരിയെ പറ്റി പറഞ്ഞിട്ടില്ലേ... ഞങ്ങൾ തെറ്റി" റാഷിക പറഞ്ഞു. പതിയെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എന്ന് കരുതിയ ആഷികക്ക് കാര്യങ്ങൾ കൈ വിട്ട് പോവുന്നു എന്ന് മനസ്സിലായി.
"എന്ത് പറ്റിയെടി.
💬 Comments
View all comments