0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 676

കണ്ണുകളുമായി അവൾ അവനെ നോക്കി.

"ആരാണ് ഈ ആഷികയും ഹൃതിക്കും" രജിസ്ട്രാർ ചോദിച്ചു. അവർ രണ്ടുപേരും ടേബിളിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

"എല്ലാ ഡോക്യൂമെൻറ്സും അറ്റെസ്റ് ചെയ്ത ഫോട്ടോയും കൊണ്ടുവന്നിട്ടില്ലേ" അയാൾ ചോദിച്ചു. ഹൃതിക് അപ്പൊ തന്നെ എല്ലാം എടുത്ത് അയാൾക് കൊടുക്കുകയും ചെയ്തു.

"സാക്ഷിക്കലായി മൂന്ന് ആൾകാർ വേണം, അവരുടെ ഐ.ഡി.യും വേണം" റെജിസ്ട്രർ പറഞ്ഞു. സമീറും ലോഹിതും മീരയും (ആഷികയുടെ കൂട്ടുകാരി) ആണ് സാക്ഷികളായി ഒപ്പിടുന്നത്, അവർ മൂന്ന് പേരും മുന്നിലേക്ക് വന്ന് അവരുടെ ഐഡി കാർഡുകൾ കൊടുത്തു.

"അപ്പൊ വേറെ ആരും വരണോ വേറെ ഒന്നും ചെയ്യാനോ ഇല്ലെങ്കിൽ കാര്യങ്ങളിലേക് കടക്കാം അല്ലെ" റെജിസ്ട്രർ ചോദിച്ചു. എല്ലാവരും പരസ്പരം നോക്കിയാ ശേഷം എല്ലാം ഓക്കേ ആണ് എന്നരീതിയിൽ തലയാട്ടി.

"അപ്പൊ ഇനി ഈ പേപ്പറിൽ ഉള്ളത് രണ്ടാളും വായിച്ച് പറഞ്ഞ ശേഷം ഇവിടെ വന്ന് ഒപ്പിട്ടോള്ളൂ..." എന്നും പറഞ്ഞ് അയാൾ ചെറിയ ഒരു ക്ഷണം പേപ്പർ അവർക്ക് നേരെ നീട്ടി. അത് നോക്കി ഹൃതിക് വായിക്കാൻ തുടങ്ങി.

"ഞാൻ ഹൃതിക്, ഇന്ത്യൻ ഭരണകടന നിയമ പ്രകാരം ആഷികയെ എന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നു..." അത് കേട്ടതും എല്ലാവരും കൈയടിച്ചു. ഹൃതിക് ആ പേപ്പർ ആഷികക്ക് നേരെ നീട്ടി.

"ഞാൻ ആഷിക, ഇന്ത്യൻ ഭരണകടന നിയമ പ്രകാരം ഹൃതികിനെ എന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നു..." അവൾ പറഞ്ഞു. അതിനും എല്ലാവരും കൈയടിച്ചു. പരസ്പരം ഇടാൻ ഉള്ള മാലകൾ അവരുടെ കൂട്ടുകാർ കൊണ്ടുവന്നിരുന്നു.

"എന്ന ഇനി രണ്ടാളും ഇവിടെ ഒപ്പിട്ടോള്ളൂ..." എന്നും പറഞ്ഞ് റെജിസ്ട്രർ പേന അവർക് നേരെ

💬 Comments

View all comments