Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
പറഞ്ഞു.
"ഒന്നും കൂടി ഒന്ന് ആലോചിച്ചിട്ട് പോരെ... ദേ കണ്ടില്ലേ രണ്ടാളും പര്സപരം അവർക്ക് വേണ്ടി തന്നെ വാദിക്കുന്നത് ഒക്കെ, നമുക്ക് അവർക്ക് ഒരവസരം കൊടുത്തൂടെ" ഹിമ പറഞ്ഞു.
"നിങ്ങളുടെ ചെക്കൻ ഇതൊക്കെ ചെയുന്നത് നിങ്ങൾക്ക് വല്യ ആവേശം ഉള്ള കാര്യം ആയിരിക്കും. പക്ഷെ വീട്ടിൽ ഉള്ളവരെ എല്ലാം എതിർത്ത് എന്റെ മോൾ ഈ ചെയുന്നത് ഒന്നും എനിക്ക് അത്ര ഭയങ്കര സംഭവമായി ഒന്നും തോന്നുന്നില്ല. നിങ്ങൾക്ക് രണ്ടാണ്മക്കൾ അല്ലെ, പെൺപിള്ളേരെ വളർത്തുന്നതിന്ടെയും ഇങ്ങനെ ഒക്കെ സംസാരിക്കുമ്പോഴും ഉള്ള സങ്കടവും കഷ്ടപ്പാടും നിങ്ങൾക്ക് മനസ്സിലാവില്ല" കാളിദാസൻ പറഞ്ഞു.
"ഈ കുട്ടികളെ വളർത്തുന്നത് ഒക്കെ ഇഷ്ടത്തോട് കൂടി ചെയ്ത മതി, അല്ലാതെ എന്തോ കടമ പോലെ ചെയ്യുന്നത് കൊണ്ടാണ് ഇത്ര കഷ്ടപാടായി തോനുന്നുനത്" മോഹനൻ പറഞ്ഞു. ആ മറുവപ്പടി കേട്ടതും ഹൃതിക് മെല്ലെ തല താഴ്ത്തി ചിരിക്കാൻ തുടങ്ങി.
"ഇഷ്ടത്തോട് കൂടി തന്നെ ആണ് നോക്കിയത്, പക്ഷെ പുറത്ത് നിന്നും ചിലർ എന്റെ കുടുംബം നശിപ്പിച്ചേ അടങ്ങു എന്ന് തുനിഞ്ഞിറങ്ങി വന്നാൽ ചെയ്യാൻ പട്ടണത്തിന് പരിമിതികൾ ഇല്ലേ. അല്ല അവനെ മാത്രമായിട്ട് പറയുന്നില്ല, ജനിപ്പിച്ചവരെയും കൂടി..." കാളിദാസൻ പറഞ്ഞു.
"ഡോ... മറിയതക്ക് സംസാരിക്കണം, ഇനി താൻ ഇവനെ വല്ലതും പറഞ്ഞാൽ" എന്നും പറഞ്ഞ് മോഹനൻ അയാൾക്ക് നേരെ കൈ ചൂണ്ടി.
"നിങ്ങൾ എന്തായാലും ഒരു സമ്മാനം പോലെ ഞങ്ങൾക്ക് കൊണ്ടുവന്ന ഇവനെ ഞങ്ങൾക്ക് വേണ്ട. ഇനി മേലാൽ ഈ കാര്യം പറഞ്ഞ് ഇങ്ങോട്ട് വരാനും നിൽക്കരുത്, നിങ്ങൾക്ക് ഇറങ്ങാം" എന്നും പറഞ്ഞ് എഴുനേറ്റ് നിന്ന ശേഷം മൂന്നുപേരെയും നോക്കി
💬 Comments
View all comments