Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]
നോക്ക്" ഹൃതിക് പറഞ്ഞത് കേട്ട് അവർ ആകെ ആവേശത്തിൽ ആയി. ഒരു ചെറിയ ഗാര്ഗിന്റെ മുന്നിൽ ഞങ്ങൾ ഇറങ്ങി. അവിടെ ഉണ്ടായിരുന്ന ഒരാളുമായി ഹൃതിക് ഹിന്ദിയിൽ സംസാരിക്കുന്നത് മറ്റവന്മാർ നോക്കി നിന്നു. ഹൃതിക് അവരോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് വന്നതും രണ്ട് പേരും ഒന്ന് ഞെട്ടി. ഞെട്ടൽ പെട്ടന് തന്നെ ചിരിയായി മാറി, ശ്വാസം കിട്ടാതെ ആവുന്നത് വരെ രണ്ട് പേരും ചിരിച്ചു.
"എന്നാലും ഈ വണ്ടി ഇങ്ങനെ ഒക്കെ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എങ്ങനെ ആട ഇതൊക്കെ കണ്ടുപിടിക്കുന്നത് ആവോ" എന്നും പറഞ്ഞ് സമീർ ചിരി തുടർന്നു.
"വല്യ ബജറ്റ് ഒന്നും ഇല്ലാലോ, എന്റെ ഒരു പരിചയകാരൻ വഴി സെറ്റ് ആകിയതാ. പെട്രോൾ മാത്രം അടിച്ച മതി. ഇനി മിണ്ടാതെ വന്ന് രണ്ടും വണ്ടി കെർ" എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ കേറി. ലോഹിതിന് വരക്കാൻ വ്യത്യസ്തമായൊരു കാർ കിട്ടയൊരു സന്തോഷം മുഖത്ത് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.
"പിന്നെ നമ്മൾ ഈ ട്രിപ്പിൽ ഫോട്ടോ ഒന്നും എടുത്ത് ഇൻസ്റ്റയിൽ ഇടുന്നില്ല... നമ്മൾ പോയി അടിപൊളിക്കുന്നു, ഇങ്ങനെ ഒക്കെ ചെയുന്നു എന്ന് ആരും അറിയണ്ട. ഓ.കെ." സമീർ പറഞ്ഞു. ആ പറഞ്ഞതിനോട് ആർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
അവരുടെ രണ്ട്-അര / മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര അവർ ആരംഭിച്ചു. യാത്ര തുടങ്ങിയപ്പോ ഉണ്ടായിരുന്ന പോലെ ഉള്ള മനോഹരമായ റോഡ് അല്ലായിരുന്നു പിന്നീട് ഉള്ള ഈ NH6. മഴയും മണ്ണിടിച്ചിലും കാരണം റോഡ് മോശായിരുന്നു. പോകുന്ന വഴി ചെറുതായി ഒന്ന്
💬 Comments
View all comments