Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
അടുത്തേക്ക് പോയി ഹൃതിക് ചോദിച്ചു. വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നിലേക്കിലും അവളെ ഡിവോഴ്സ് ആയ കാര്യം എല്ലാം ലോഹിത് ഇവരോട് പറഞ്ഞു.
"അതിന് നിനക്കു എന്തിനാടാ ഇത്ര സങ്കടവും ദേഷ്യവും. ഡാ നീ ശെരിക്കും കാര്യം പറഞ്ഞെ, നിനക്ക് അവളോട് വല്ലതും..." ഹൃതിക് ചോദിച്ചു.
"ഏയ്... പെട്ടന് കേട്ടപ്പോ വല്ലാത്തൊരു... എനിക്ക് അറിയില്ല" ചെറിയ പരിഭവത്തോട് കൂടി ലോഹിത് പറഞ്ഞു.
"ഓഹ് ഭാഗ്യം, ഞാൻ അങ്ങ് പേടിച്ച് പോയി നിനക്ക് അവളോട് വല്ലതും തോന്നി തുടങ്ങിയോ എന്ന്. മോനെ ആ പണിക്ക് ഒന്നും നിൽക്കരുത് കേട്ടോ" ഹൃതിക് പറഞ്ഞു. ചെറിയ രീതിയിൽ ദേഷ്യം വന്ന ലോഹിതാവണ്ടേ മുഷ്ടി ചുരുട്ടി, പക്ഷെ ഒന്നും പുറത്തേക്ക് കാണിച്ചില്ല. മറുപടി ഒന്നും കൊടുക്കാതെ അവൻ തിരിഞ്ഞ് കിടന്നു. ഇനി കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന് സാം ഹൃതികിനോട് ആംഗ്യം കാണിച്ചു.
തിരിഞ്ഞ് കിടാണെങ്കിലും ലോഹിതിന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ത്രിവേണി കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ആയിരുന്നു എന്ന കാര്യം അവന്ടെ മനസ്സമാധാനം കളഞ്ഞു. ഡിവോഴ്സ് ആയതിന് പിന്നിൽ ഉള്ള കാരണം കണ്ടുപിടിക്കണം എന്നും അവന് ഉണ്ടായിരുന്നു.
അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം...
ഹൃതിക്കും ശ്രുതികയും ലൈബ്രറിയിൽ കുറച്ച് നേരമായി സംസാരിച്ച് ഇരിക്കുക ആയിരുന്നു. ഉച്ച സമയം ആയിട്ടും കൂടി ഒട്ടും വെളിച്ചം ഉണ്ടായിരുന്നില്ല, അവിടെ ഉണ്ടായിരുന്ന ജന്നലിന് നേരെ മഴ പെയ്ത് പുറത്തേക്ക് ഉള്ളത് എല്ലാം ഒരു മങ്ങിയ കാഴ്ച മാത്രം ആയിരുന്നു. ചെറുതായി തുറന്നിട്ടത് കൊണ്ട് തന്നെ, ചെറുതായി മഴ ചാറ്റൽ ഉള്ളിലേക്ക് വന്നു.
"എനിക്ക് ഡയറക്റ്റ് ആയിട്ട് കാര്യം
💬 Comments
View all comments