Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
സ്‌മോക്കിങ് ഹാബിറ്റ് ഉണ്ട് എനിക്ക്, ഭയങ്കര ടെൻഷൻ ഒക്കെ ആവുമ്പൊ. അതൊക്കെ കൂടെ ഉള്ള ആൾക്കാർക്ക് ബുദ്ധിമുട്ട് ആയിരിക്കും" ത്രിവേണി പറഞ്ഞു. മറുപടി ഒന്നും കൊടുക്കാതെ ലോഹിത് കഴിപ്പ് തുടർന്നു.
"അത് ആരാ" അവിടെ തൂകി വെച്ചിട്ടുള്ള ഫോട്ടോ നോക്കി ലോഹിത് ചോദിച്ചു.
"അത് എന്റെ മകൻ ആണ്, അദ്വൈത്" ത്രിവേണി പറഞ്ഞു. ചെറിയ ഒരു ഞെട്ടലോട് കൂടി ലോഹിത് അവളെ നോക്കി.
"അതെ ഞാൻ മാരീഡ് ആണ്... ആയിരുന്നു. കുറച്ച് വർഷങ്ങൾ മുന്നേ ഡിവോഴ്സ് ആയി. എന്താ എങ്ങനെയാ എന്ന് ഒന്നും എന്നോട് ചോദിക്കരുത് എനിക്ക് അതൊന്നും ഓർത്ത് എടുക്കാൻ താല്പര്യം ഇല്ല" കുറച്ച് ദേഷ്യപ്പെട്ട് കൊണ്ട് അവൾ പറഞ്ഞു.
"ഐ ആം സോറി. ഫോട്ടോ കണ്ടപ്പോ ചോദിച്ചു എന്ന് മാത്രം, എനിക്ക് അറിയില്ലായിരുന്നു" ലോഹിത് മറുപടി കൊടുത്തു. കാര്യങ്ങൾ ഒക്കെ കേട്ടപ്പോ അവന്ടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു. എങ്ങനെ എങ്കിലും അവിടെ നിന്നും പോയ മതി എന്ന അവസ്ഥ ആയി. അതിന് ശേഷം രണ്ട് പേരും ഒന്നും മിണ്ടിയില്ല, അലട്ടുന്ന നിശബ്ദത. വേഗം തന്നെ കഴിച്ച് ലോഹിത് അവന്റെ ഹോസ്റ്റലിലേക്ക് ഇറങ്ങി.
വാതിൽ തുറന്ന് കേറിയതും മറ്റ് രണ്ട് പേരും അവന് വേണ്ടി അവിടെ കാത്തിരിപ്പ് ഉണ്ടായിരുന്നു.
"ഹ്മ്മ്, എന്താണ്... എവിടെ ആയിരുന്നു ഇത്രെയും നേരം" ഒരു കളിയാക്കുന്ന ടോണിൽ സമീർ അവനോട് ചോദിച്ചു.
"ഒന്ന് മിണ്ടാതെ ഇരിക്കുമോ. എനിക്ക് ഉറങ്ങണം" എന്നും പറഞ്ഞ് ലോഹിത് തല വഴി പുതപ്പ് മൂടി.
"എന്താടാ എന്ത് പറ്റി നീ ഞങ്ങളോട് കാര്യം പറ" അവിടെ
💬 Comments
View all comments