0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 564

വേഗം വന്നേ ഹോസ്റ്റലിൽ ഇരുന്ന് വിശദമായി പ്ലാൻ ചെയ്യണം നമ്മക്ക്. വാ വാ വാ..." എന്നും പറഞ്ഞ് സമീർ ഹൃതികിനെ ഹോസ്റ്റലിലേക്ക് കൊണ്ട് പോയി.

ഇതേ സമയം... ത്രിവേണിയുടെ വക്കാ ലോഹിതിന് അവൾ താമസിക്കുന്ന സ്ഥലത്ത് വെച്ച് ചെറിയ ഒരു ട്രീറ്റ്.

"കേറി ഇരിക്ക്. നാട്ടിൽ ഉള്ള പോലത്തെ ഭക്ഷണം ആണ് ഞാൻ നിനക്ക് വേണ്ടി ഉണ്ടാക്കിയത്ത്. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല..." എന്നും പറഞ്ഞ് ത്രിവേണി ഭക്ഷണം ലോഹിതിന്റെ പാത്രത്തിലേക്ക് വിളമ്പി കൊടുത്തു.

"മതി മതി... നീയും ഇരിക്ക്" ലോഹിത് പറഞ്ഞു. ശേഷം അവളുടെ കൈ പിടിച്ച് അവിടെ ഇരുത്തി. അവളുടെ കൈകൾ അവൻ അറിയാതെ ഒന്ന് തലോടി.

"ഇന്നത്തെ പരിപാടി കഴിഞ്ഞാ നിനക് എന്തായാലും ഒരു ട്രീറ്റ് തരണം എന്ന് ഞാൻ വിചാരിച്ചതാ, നിന്നെ പരിചയപെട്ട ദിവസം ഞാൻ കുറച്ച് ഹാർഷ് ആയിരുന്നു. ഇതൊക്കെ ഉണ്ടാക്കി കഴിഞ്ഞപ്പോ അവിടെ ഏതാണ് ലേറ്റ് ആയി. പിന്നെ ഇതൊക്കെ കഴിഞ്ഞ് വിളിച്ച നീ വരുവോ എന്നൊരു സംശയം ഉണ്ടായിരുന്നു"

"അപ്പൊ വരില്ല എന്ന് കരുതി ആണോ എന്നെ വിളിച്ചത്" ലോഹിത് ചോദിച്ചു. അത് പറഞ്ഞ് രണ്ട് പേരും ചിരിച്ചു.

"പിന്നെ ഇങ്ങനെ ഇടക്ക് ഇടക്ക് പരിചയപെട്ട കാര്യം പറയണം എന്ന ഇല്ല കേട്ടോ. ആഹ്, ഫുഡ് വളരെ നന്നായിട്ട് ഉണ്ട്... അതല്ല എങ്ങനെ ഉണ്ട് ഒറ്റക്ക് ഉള്ള പേയിങ് ഗസ്റ്റ് ജീവിതം" ലോഹിത് ചോദിച്ചു.

"കൊള്ളാം. ഐ ലൈക് ഇറ്റ്. പിന്നെ ഞാൻ അവിടെ നില്കാത്തത് തന്നെ ആണ് നല്ലത്. ഞാൻ കാരണം തന്നെ ആണ്, ചെറിയ ഒരു

💬 Comments

View all comments