Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
ഉണ്ട്" ഹൃതിക് മറുപടി കൊടുത്തു.
ഇന്നത്തെ പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയി. ലോഹിത് അവന്ടെ കൂട്ടുകാരുടെ കൂടെ പോകാതെ ത്രിവേണിയുടെ കൂടെ ആയിരുന്നു പോയത്. ഹൃതിക്കും സാമും നേരെ ഹോസ്റ്റലിലേക്കും പോയി. പോകുന്ന വഴിക്ക് അവർ അവരുടെ പ്രൊജക്റ്റ് ടീമിനെ കണ്ടുമുട്ടി. മാർകെറ്റിംഗിന്റെ ഭാഗമായി ഒരു 100 ജൂനിയർസിന്റെ എങ്കിലും അവർക്ക് കൊടുത്ത പ്രൊഡക്ടിനെ പറ്റി ഉള്ള അഭിപ്രായം വീഡിയോ റെക്കോർഡ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ജൂണിയറസുള്ള പരിപാടി ആയത് കൊണ്ട് സമീറിന് നല്ല താല്പര്യം ഉണ്ടായിരുന്നു, ഹൃതിക് വെറുതെ അവരുടെ ഒന്നും ചെയ്യാതെ നിന്നു. ചോദ്യം ചോദിക്കാൻ ഒരാളും അത് വീഡിയോ എടുക്കാൻ ഒരാളുമായി അവർ ഗ്രൂപ്പ് തിരിച്ച് പോയി.
"ജസ്റ്റ് ട്രൈ ടു ആസ്ക് കോസ്റ്റിയെൻസ് ടു സം കേരള ഗേൾസ്, ഓ.ക്കേ." കയ്യിൽ ക്യാമറ ഓൺ ചെയ്ത ശേഷം സാം കൂടെ ഉണ്ടായിരുന്ന കുട്ടികളോട് ചോദിച്ചു. ഓരോ ആളും തരുന്ന അഭിപ്രായം വെച്ച് ഇവർ ആ പ്രൊഡക്ടിനെ വിലയിരുത്തണം, സമീർ അഭിപ്രായം പറയുന്ന ഓരോ ആളെയും വിലയിരുത്താനും. കുറച്ച് നേരം ഉള്ള പണിക്ക് ശേഷം അവൻ വീഡിയോയുമായി ഹൃതികിന്ടെ അടുത്തേക്ക് പോയി.
"എടാ നീ ഈ കുട്ടിയെ ഒന്ന് നോക്കിയേ. ഗുജറാത്തി ആണ് പക്ഷെ എനിക്ക് തോന്നുന്നത് She is the one" സമീർ പറഞ്ഞു.
"നിനക്ക് എന്താടാ. ഇത് ഇപ്പൊ ഒരു നാല് അഞ്ച് one ആയാലോ... ഇവളെ ഒക്കെ കണ്ട അറിയില്ലേ ആരെങ്കിലും ഒക്കെ ഉണ്ടാവും എന്ന്"
"നാളെ മുതൽ വർക്ക് ചെയ്യാൻ ഒരു ലക്ഷ്യം കിട്ടി. നീ
💬 Comments
View all comments