0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 562

ഇതാര് സാനിയ'യോ" ബിൽഡിങ്ങിന്റെ എൻട്രയിലേക്ക് നോക്കി കൊണ്ട് ഹൃതിക് പറഞ്ഞു. വേഗം തന്നെ മുടി എല്ലാം ശെരി ആക്കി സാം വല്യ ആകാംഷയോട് കൂടി അങ്ങോട്ടേക്ക് നോക്കി, മെല്ലെ അങ്ങോട്ടേക്ക് നടന്നു. പെട്ടന് തന്നെ അവന്ടെ തോളിൽ ഹൃതിക് തട്ടി.

"നോക്കണ്ട ആരും ഇല്ല, ഞാൻ വെറുതെ പറഞ്ഞതാ... അവൻ കണ്ടുപിടിച്ചു പോലും, ഇതിനെ ഒക്കെ മറന്നിട്ട് പോരെ കാലാകാലങ്ങൾ ആയി തേടി കൊണ്ടിരിക്കുന്ന ആളെ കണ്ട് പിടിക്കുന്നത്" പുച്ഛിച്ച് കൊണ്ട് ഹൃതിക് പറഞ്ഞു.

തൊട്ട് അപ്പുറത് ലോഹിത് അവിടെ ഉണ്ടായിരുന്ന ആൾക്കാരോട് അവൻ വരച്ച പെയിന്റിംഗ്'നെ പറ്റി പറഞ്ഞ് കൊടുക്കുക ആയിരുന്നു. ആരോ അവനെ വിളിക്കുനത്ത് കണ്ട് അവൻ തിരിഞ്ഞു.

"ഹായ് ത്രിവേണി. ഞാൻ വരും എന്ന് തീരെ പ്രേതീക്ഷിച്ചില്ല..." ലോഹിത് അവളോട് പറഞ്ഞു.

"അപ്പൊ വരില്ല എന്ന് കരുതി വിളിച്ചതായിരുന്നു അല്ലെ. ഇത് മനസ്സിലായിരുനെകിൽ ഞാൻ വരില്ലായിരുന്നു"

"അങ്ങനെ അല്ല. ഹാപ്പി ടു സീ യു, പ്ളീസ് കം" എന്നും പറഞ്ഞ് ലോഹിത് അവളെ പെയിന്റിംഗ് കാണിച്ച് കൊടുത്തു. രണ്ടുപേരും അതിന് പറ്റി കുറച്ച് നേരം സംസാരിച്ച് അവിടെ ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ലോഹിതും ഹൃതിക്കും അവിടെ നിൽക്കുന്നുണ്ടായിരുന്നു.

"നിനക്ക് എന്ത് തോന്നുന്നു. ഇവനെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ" സമീർ ചോദിച്ചു.

"നമ്മളുടെ പ്രായം എന്ത് അവളുടെ പ്രായം എന്ത്. കുറച്ചും കൂടി മൂപ്പ് ഉണ്ടായിരുന്നെകിൽ നമ്മളുടെ ഒക്കെ അമ്മയുടെ പ്രായം ഉണ്ടാവും. ഇപ്പൊ നല്ല പ്രായം വ്യത്യാസം ഉള്ള ചേച്ചി. അതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധിയും വിവരവും അവന്

💬 Comments

View all comments