Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
എന്ന കാര്യം അവളെ തളർത്തി. തുണയായി കൂടെ നിൽക്കേണ്ട ഭർത്താവ് അവളെ കൂറ്റപ്പെടുത്തി, ഇതിന്റെ ഇടയിൽ എപ്പഴോ അവൾക്ക് അശ്വമായി മാറിയത് ഈ സിഗറേറ്റ് വലി ആയിരുന്നു. മകന് ഇങ്ങനെ ഒരു അസുഖം കൊടുത്തതിന്റെ ദേഷ്യം തീർക്കാൻ അയാൾ ഇവളുടെ ഈ ദൂശീലം ഒരു മുതൽക്കൂട്ട് ആയി എടുത്തു. പണത്തിന്റെ സ്വാധീനം പോലും ഇല്ലാതെ അയാൾക്ക് ആ ഡിവോഴ്സ് ശെരിയാകാൻ സാധിച്ചു. മകനെ നോക്കാൻ പറ്റാതെ ഒരു അമ്മയെ തനിക്ക് ഭാര്യയായി വേണ്ടാ എന്ന ആളുടെ ആവിശ്യം അയാൾ സാധിച്ചു. ഇപ്പൊ സ്വന്തം മകനെ ഒന്ന് കാണണോ ഫോണിലൂടെ സംസാരിക്കാനോ പോലും അയാൾ സമ്മതിക്കില്ല.
എല്ലാം കേട്ട് ഞെട്ടളോട് ലോഹിത് അവിടെ നിന്നു.
"അല്ല ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നെങ്കിൽ ത്രിവേണി എന്തിനാണ് കല്യാണം ഒക്കെ കഴിച്ചത്" ലോഹിത് അവന്റെ സംശയം ചോദിച്ചു.
"അവൾക്ക് ഈ അസുഖം ഇല്ല. ആ രോഗത്തിന്റെ വെറുമൊരു വാഹിക മാത്രം ആയിരുന്നു, പാരമ്പര്യമായി കുടുംബത്തിൽ ഉണ്ടാവും, പക്ഷെ അസുഖം ബാധിച്ചത് അവളുടെ മകന് ആയിരുന്നു എന്ന് മാത്രം. പിന്നെ ഈ കാര്യം ഞാൻ നിന്നോട് പറഞ്ഞു എന്ന് അവളോട് പറയരുത് കേട്ടോ" ആ കുട്ടി ലോഹിതിനോട് പറഞ്ഞു. അവൻ സമ്മതിക്കുകയും ചെയ്തു.
ഈ കഥ കേട്ടതോട് കൂടി അവളുടെ മുന്നിൽ പോവാൻ ഉള്ള ധൈര്യം അവന് ഇല്ലാതെ ആയി, ഈ കാര്യം ഇവൻ അറിഞ്ഞത് അവൾ അറിയാതെ ഇരിക്കാൻ കഴിയുന്നതും അവളുടെ മുന്നിൽ പോവാതെ ഇരിക്കുക ആണ് നല്ലത് എന്ന് അവന് തോന്നി. മൂന്നാം സെമെസ്റ്റെർ പരീക്ഷകൾ ഏതാനും ദിവസങ്ങൾക്കുളിൽ തുടങ്ങുന്നത്കൊണ്ട്
💬 Comments
View all comments