0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 572

തന്നെ അത് ഒരു ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലായിരുന്നു, ഏല്ലാവരും അവർ അവരുടെ കാര്യത്തിൽ തിരക്കിൽ ആയിരിക്കും.

രാത്രി ഹോസ്റ്റലിൽ

"ഭാഗ്യം.. ഇന്നെകിലും നിങ്ങൾ രണ്ടാളും കൃത്യ സമയത് ഇങ്ങോട്ടേക്ക് ഒക്കെ വന്നലോ. അല്ലെങ്കിൽ ഞാൻ ഇവിടെ വന്ന് ഒറ്റക്ക് ഇരിക്കും, നിങ്ങൾ ഇങ്ങനെ കറങ്ങി നടക്കും" സമീർ പറഞ്ഞു.

"അപ്പൊ കഴിഞ്ഞാ കൊല്ലം ഒക്കെയോ, ഞങ്ങൾ രണ്ടാളും ഇവിടെ ഉണ്ടാവുമ്പോ നീ മറ്റവളുടെ കൂടെ ഉണ്ടാകാൻ പോവുമായിരുന്നാലോ" ഹൃതിക് മറുപടി കൊടുത്തു.

"അതൊക്കെ പണ്ട് അല്ലേടാ, അതൊന്നും ഇപ്പൊ പറയണ്ട കാര്യം ഇല്ല. എന്നാലും കാലചക്രം കറങ്ങി തിരിഞ്ഞ് എന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷെ നിങ്ങളുടെ കാര്യത്തിൽ എനിക്ക് സന്തോഷമേ ഉള്ളു" സമീർ പറഞ്ഞു. അങ്ങനെ ഹോസ്റ്റലിൽ വരാത്തതിനെ പറ്റി രണ്ട് പേരും കുറച്ച് നേരം തർക്കിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും ലോഹിതിന്ടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

"അവൾ ഡിവോഴ്‌സ്ഡ് ആണ് എന്ന് അറിഞ്ഞപ്പോ തൊട്ട് തുടങ്ങിയ ഇരുപ്പ് ആണ്" എന്നും പറഞ്ഞ് ഹൃതിക് അവന്ടെ അടുത്തേക്ക് പോയി, അവനോട് കാര്യം തിരക്കി. ലോഹിത് അവൾ ഡിവോഴ്സ് ആവാൻ ഉള്ള കാരണം ഇവരോട് പറഞ്ഞു.

"പെട്ടന്ന് കേട്ടതിന്റെ ഒരു ഇത്... അല്ലാതെ വേറെ ഒന്നും ഇല്ല, ഐ ആം ഫൈൻ" ലോഹിത് പറഞ്ഞു. ലോഹിതിനോട് എന്തോ പറയാൻ പോയ ഹൃതികിനെ സാം തടഞ്ഞു, അവനോട് ഇനി കൂടുതൽ ഒന്നും പറയണ്ട എന്ന് സാം ഹൃതിക്കിന് നിർദേശം കൊടുത്തു.

ദിവസങ്ങൾ കടന്ന് പോകാൻ അത്ര കഷ്ടപ്പെട്ടില്ല. മൂന്നാം സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞു.

💬 Comments

View all comments