Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
മെസ്സേജ് ആയിരുന്നു അവൻ അവർക്ക് കാണിച്ച് കൊടുത്തത്.
"ആഹാ കൊള്ളാലോ. അവളുടെ അടുത്തേക്ക് പോവുമ്പോ ഞങ്ങൾ കോൺഗ്രാറ്സ് പറഞ്ഞു എന്ന് പറഞ്ഞേക്ക്. അപ്പൊ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത് സാമേ..." എന്ന് ലോഹിതിനോട് പറഞ്ഞതിന് ശേഷം ഹൃതിക് സമീറിന് നേരെ തിരിഞ്ഞ് ഇരുന്നു. ലോഹിത് എന്തോ പറയാൻ വന്നെകിലും അവർ അവരുടെ സംസാരം തുടർന്നു. ലോഹിത് അപ്പൊ തന്നെ ഫോൺ എടുത്ത് ത്രിവേണിയെ വിളിച്ചു.
"ഹാ എടാ ഞാൻ നിന്നെ വിളിക്കാൻ കാത്തിരിക്കുക ആയിരുന്നു. ഒന്ന് പെട്ടന് എന്റെ ഇങ്ങോട്ടേക്ക് വാ..." ഫോൺ വിളിച്ചതും ലോഹിത് എന്തേലും പറയുന്നതിന് മുന്നേ തന്നെ ത്രിവേണി പറഞ്ഞു, അവൾ അപ്പൊ തന്നെ ഫോൺ വെക്കുകയും ചെയ്തു. അവൻ വേഗം തന്നെ അവളുടെ പിജി'ലേക്ക് പോയി. അവൾ അവിടെ കാര്യമായി എന്തോ പാക്ക് ചെയ്ത്കൊണ്ടിരിക്കുക ആയിരുന്നു.
"നീ വന്നോ... എടാ നീ എന്റെ കൂടെ ഒന്ന് എയർപോർട്ട് വരെ വരുമോ, എന്റെ മോൻ വരുന്നുണ്ട്. അവൻ ഹൈദരാബാദ് വന്നിട്ട് ഉണ്ട്, അവിടുന്ന് ഒന്നര മണിക്കൂർ കൊണ്ട് ഫ്ലൈറ്റ് പിടിച്ച ഇവിടെ എത്താം... അവന്ടെ അച്ഛന്റെ കൂടെ വന്നതാ, കുറച്ച് ഗാപ് കിട്ടിയപ്പോ അവൻ പെട്ടന് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു... അയ്യോ ഞാൻ അവന് ഇപ്പൊ എന്തൊക്കെ ആണ് കൊണ്ടുപോയി കൊടുക്കേണ്ടത്..." ഭയങ്കര ആവേശത്തോട് കൂടി ത്രിവേണി അവനോട് പറഞ്ഞു. ഓ ഇതനായിരുന്നോ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തിയത്, ലോഹിത് മനസ്സിൽ കരുതി. അവൻ അപ്പോഴാണ് അവളെ ശെരിക്കും ശ്രേടിച്ച് തുടങ്ങിയത്, അവൾ സാരിയിൽ സുന്ദരി ആയിരുന്നു. കുളിച്ച് ഇപ്പൊ ഇറങ്ങിയതേ ഉള്ളു
💬 Comments
View all comments