Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
കൊല്ലാം എന്ന അടുത്ത പ്ലാൻ ഇറക്കിയത്" അയാൾ പറഞ്ഞു. ഇത് കേട്ടതും അവൾ മുട്ട് കുത്തി അവിടെ ഇരുന്നു.
"ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ, ഞാൻ ഇതൊന്നും അറിഞ്ഞില്ല" പൊട്ടി കരഞ്ഞ് കൊണ്ട് ത്രിവേണി ഫോണിലൂടെ പറഞ്ഞു.
"നിർത്തടി നിന്ടെ അഭിനയം. ഇനി മേലാൽ എന്റെ മോനെ വിളിച്ച് ശല്യം ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ..." അയാൾ പറയുന്നതിന് ഒപ്പം അവളുടെ മോൻ കരയുന്ന ഒച്ചയും കൂടി കേട്ടു.
"അവൻ എന്റെയും കൂടി മകൻ അല്ലെ, എനിക്ക് അവനെ ഒന്ന് കാണാൻ കൊതി ആയത് കൊണ്ടായിരുന്നു. അവന് ഒന്ന് ഫോൺ കൊടുക്കുമോ, അവന്റെ കരച്ചിൽ കേൾക്കാൻ വയ്യ... അത് കഴിഞ്ഞ പിന്നെ ഞാൻ വിളിക്കില്ല" വീങ്ങി കൊണ്ട് ത്രിവേണി പറഞ്ഞു.
അവൾ പറഞ്ഞ് തീരും മുന്നേ അയാൾ ഫോൺ വെച്ചിരുന്നു. അവൾ പിന്നെയും പിന്നെയും തിരിച്ച് വിളിച്ചെങ്കിലും കാൾ ബിസി ആണ് എന്നായിരുന്നു പറയുന്നത്. മുഖം മൂടി കൊണ്ട് അവൾ നിലത്ത് ഇരുന്ന് ഉറക്കെ കരഞ്ഞു. ലോഹിത് അവളുടെ അടുത്തേക്ക് പോയി അവളെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു, അവളെ പിടിച്ച് മെല്ലെ സോഫയിൽ കൊണ്ടുപോയി ഇരിത്തിച്ചു. പക്ഷെ അവളോട് എന്ത് പറയണം എന്ന് ലോഹിതിന് ഒരു പിടിയും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അവളുടെ അടുത്തായി സോഫയുടെ താഴെ അവൻ ഇരുന്ന്. വിറക്കുന്ന കൈകളുമായി സോഫയുടെ അടുത്ത് വെച്ചിരുന്ന സിഗരറ്റും ലൈറ്ററും അവൾ എടുത്ത് കത്തിച്ചു. കുറച്ച് നേരം ഉള്ള മൗനത്തിന് ശേഷം...
"ഞാൻ വേണം എന്ന് വെച്ച് ചെയ്തത് ആണോ, ഇതൊക്കെ മുന്നേ അറിയാമായിരുനെകിൽ ഞാൻ ഞാൻ ഇങ്ങനെ ഒക്കെ
💬 Comments
View all comments