Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
ആയിട്ട് ഫുഡ് ഒക്കെ ഉണ്ട് എന്ന് അറിഞ്ഞ എങ്ങനെയാ വരാതെ ഇരിക്കെ" സാം മറുപടി കൊടുത്തു.
"താങ്ക് യു ലോഹിത്..." ത്രിവേണി അവനോട് പ്രേതേകം പറഞ്ഞു. മറുപടി ഒന്നും പറയാതെ ഒരു ചിരി മാത്രം സമ്മാനിച്ചു. മൂന്നപേരും കൂടി തിരിച്ച് ഹോസ്റ്റലിലേക്ക് നടന്ന് പോയി.
കുറച്ച് കാലത്തിന് ശേഷം ആയിരുന്നു അവ ലോഹിതിനെ ഇത്ര സന്തോഷത്തിൽ കാണുന്നത്. അങ്ങനെ ഹോസ്റ്റലിൽ എത്തി എല്ലാരും അവർ അവരുടെ ബെഡിലേക്ക് പോയി.
"ഡാ ഒരു കാര്യം പറയാൻ ഉണ്ട്..." ലോഹിത് പറഞ്ഞു. രണ്ട് പേരും അവനെ തിരിഞ്ഞ് നോക്കി.
"നിങ്ങൾ എതിർക്കും എന്ന് അറിയാം എന്നാലും ഞാൻ പറയാം... എനിക്ക് അവളെ ഇഷ്ടം ആണ് എന്നാ തോന്നുന്നത്" ഇത് കേട്ടതും ഹൃതിക് അവന്ടെ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു, സമീർ അപ്പൊ തന്നെ എണീറ്റ് അവന്റെ അടുത്തേക്ക് പോയി.
"എന്തൊക്കെ ആട പറയുന്നേ, നിന്ടെ മുഖം കണ്ടിട്ട് തോന്നുന്നില്ലെങ്കിലും ഇത് നീ ഒരു തമാശ പറഞ്ഞതായിട്ടേ ഞാൻ കാണുന്നുള്ളൂ" സാം പറഞ്ഞു. മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ലാതെ ലോഹിത് അവനെ തിരിച്ച് നോക്കി.
"എടാ അവളുടെ കൂടെ ഞാൻ കംഫോര്ട്ടബിൾ ആണ്, അവൾക്ക് എന്ത് ആവിശ്യം ഉണ്ടെക്കിലും എന്നെ ആണ് വിളിക്കാർ... ഞാൻ ഇതുവരെ ഇങ്ങനെ ഒരു അവസ്ഥയിലൂടെ പോയിട്ടില്ല, നിങ്ങൾക്കും അറിയുന്നത് അല്ലെ... ഞാൻ ആരെയെങ്കിലും പറ്റി നിങ്ങളോട് ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് ഉണ്ട്" ചെറിയ ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ ലോഹിത് പറഞ്ഞു.
"എടാ നിന്നോട് അവൾ അങ്ങനെ പെരുമാറി എന്ന് കരുതി നീ ഇങ്ങനെ
💬 Comments
View all comments