Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
ഹൃതിക്കും സാമും കൂടി അതെല്ലാം വിളമ്പി. ലോഹിത് അവളെ വിളിക്കാൻ പോയി, കൂറേ എതിർത്തെങ്കിലും പതിയ അവളും വന്ന് ടേബിളിൽ ഇരുന്നു. കഴിക്കുമ്പോഴും അവളെ ഒന്ന് സന്തോഷപ്പെടുത്താൻ വേണ്ടി ഇവർ ഓരോ തമാശക്കല് പറഞ്ഞ് നോക്കിയെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല. കഴിച്ച് കഴിഞ്ഞതും ത്രിവേണിക്ക് വേണ്ടി അവർ ഒരു കേക്ക് വാങ്ങിയിരുന്നു.
"ഇതൊന്നും വേണ്ട ലോഹിത് പ്ലീസ്... നിങ്ങൾ ഇതൊക്കെ ചെയ്തത് തന്നെ വലിയ കാര്യം" ത്രിവേണി പറഞ്ഞു.
"അത് പറഞ്ഞ പറ്റില്ല... ഞങ്ങൾ ഇത്രെയും കഷ്ടപ്പെട്ട് കൊണ്ട് വന്ന സ്ഥിതിക്ക്, പ്ലീസ്" എന്നും പറഞ്ഞ് സാം അവന്ടെ കയ്യിൽ ഉണ്ടായിരുന്ന കത്തി അവൾക്ക് നേരെ നീട്ടി. മൂന്നുപേരുടെയും മുഖം കണ്ടപ്പോ അവൾ കൂടുതൽ എതിർക്കാൻ നിൽക്കാതെ കേക്ക് മുറിച്ചു.
"ഹാപ്പി ബർത്..." ഹൃതിക് പാടി തുടങ്ങി. എല്ലാവരും പെട്ടന് അവനെ നോക്കി
"എന്താ ഇപ്പൊ ഞാൻ പാടേണ്ടത്, ഒരു ഫ്ളോവിൽ അങ് വന്ന് പോയതാ നേരത്തെ..."
"അല്ല ഫസ്റ്റ് ഒക്കെ അടിച്ചത് ആണലോ, അല്ലെകിൽ ഒന്നും പഠനം എന്ന് ഇല്ല" സാം പറഞ്ഞു.
"അത് പറ്റില്ല... ഹാപ്പി... ഹാപ്പി ഫസ്റ്റ് റാങ്ക് ടു യു..." എന്നും പറഞ്ഞ് ഹൃതിക് പാടി, കൂടെ മറ്റവന്മാരും പാടി റജൂടങ്ങി. ഈ പ്രാവിശ്യം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ത്രിവേണി മൂന്ന് കഷ്ണം കേക്ക് മുറിച്ച് എല്ലാവര്ക്കും കൊടുത്തു.
കൂറേ വൈകിയത് കൊണ്ട് തന്നെ അവർ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു.
"താങ്ക്സ് എല്ലാവരും വന്നതിന്" ത്രിവേണി മൂന്ന് പേരോടുമായി പറഞ്ഞു.
"അതിന്റെ ആവിശ്യം ഒന്നും ഇല്ല, ഫ്രീ
💬 Comments
View all comments