Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
എന്ന് അറിയാം എന്നാലും എനിക്ക് സത്യം അറിഞ്ഞേ പട്ടു" കിച്ചു ചോദിച്ചു. ഒന്നും മനസ്സിലാവാതെ എന്താ എന്ന അർത്ഥത്തിൽ ഹൃതിക് കൈ കൊണ്ട് അവനോട് ചോദിച്ചു.
"എന്താണ് റാഷിക ആയിട്ടുള്ള അവസ്ഥ. നിങ്ങൾ തമ്മിൽ എന്താണ് ഉണ്ടായത് എന്ന് എനിക്ക് അറിയണം" കിച്ചു ചോദിച്ചു. അത് കേട്ടതും ഹൃതിക് കൈ എടുത്ത് തലയിൽ വെച്ചു.
"നിനക് വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ടട. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷത്തോളം ആയിട്ട് ഉണ്ടാവുമാലോ"
"നീ വേണ്ട എന്നെവെച്ചതിന്റെ കാരണം, ശെരിക്കും ഉള്ള കാരണം പറ പിന്നെ ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കില്ല"
"ശെരി പറയാം... ഞങ്ങൾ ഇതിനെ പറ്റി വിശദമായി സംസാരിച്ചു, ചെറിയ രീതിയിൽ അടിയായി, ശെരി ആവില്ല എന്ന് രണ്ടാൾക്കും മനസ്സിലായി. നിർത്തി. ഇതാണ് സത്യം, നീ ഇതിൽ കൂടുതൽ ഒന്നും നീ ഇനി ചോദിക്കില്ല" എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്ന് എണീറ്റ് പോയി. പെട്ടന് തന്നെ കിച്ചു അവന്ടെ കൂടെ പോയി, വിഷയം മാറ്റാൻ വേണ്ടി വേറെ ഓരോ കഥകൾ പറഞ്ഞു. കൂറേ നേരം അവനുമായി സംസാരിച്ച് ഇരുന്നതിന് ശേഷം വൈകുനേരം ആയപ്പോ അവൻ ഇറങ്ങി. കിച്ചു പോയതും കുറച്ച് കഴിഞ്ഞ് ബൈക്ക് എടുത്ത് ഹൃതിക്കും ഇറങ്ങി.
പണ്ട് പോയ വഴികളുടെ എല്ലാം അവൻ വീണ്ടും പോയി. ഇനി ഒരിക്കലും ഈ നാട്ടിലേക്ക് പോലും വരരുത്ത് എന്ന് കരുതിയതാ, ഇപ്പൊ ഇതാ വീണ്ടും ഇവിടെ തന്നെ. കുറച്ച് നേരം വണ്ടി ഓടിച്ചതിന് ശേഷം, ഹൃതിക് റാഷികയുടെയും ആഷികയുടെയും വീടിന്ടെ മുന്നിൽ എത്തി. ഉള്ളിലേക്ക്
💬 Comments
View all comments