Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
ഇത്താനാണോ സർപ്രൈസ് മാങ്ങ തൊലി എന്നും പറഞ്ഞ് അവൾ സസ്പെൻസ് ഇട്ടത്. കുറച്ച് കഷ്ടപ്പെട്ട് ചിരി വരുത്തി കൊണ്ട് ഹൃതിക് അവന് കൈ കൊടുത്തു.
"നിന്റെ ചിലവ് ഇന്ന് ഇനി വേണ്ടടാ, പിന്നെ ഒരു ദിവസം ആകാം, ഇവൻ ഇന്ന് വന്ന് അല്ലെ ഉള്ളു (T)"
"ഞാൻ പറയാൻ മറന്നു, എന്റെ കുറച്ച് ഫ്രണ്ട് വരുന്നുണ്ടായിരുന്നു, എനിക്ക് അവരുടെ കൂടെ കുറച്ച് പ്ലാൻസ് ഉണ്ട്. അതുകൊണ്ട് ഇന്നത്തെ പരിപാടി നമ്മക്ക് പിന്നെ എപ്പോഴെങ്കിലും (T)" അവൻ അവളോട് വെറുതെ പറഞ്ഞു.
"കൊഴപ്പം ഇല്ല. ഞങ്ങളും ഒന്ന് കരഞ്ഞിട്ട് ഒക്കെ...(T)" അവൾ പറഞ്ഞു. കൂടുതൽ ഒന്നും പറയാതെ അവൾ യാത്ര പറഞ്ഞ് പോയി. സങ്കടത്തിനെ കാലും കൂടുതൽ ഇത് എന്ത് മൈർ എന്ന് ചിന്തയിൽ ആയിരുന്നു. അവൻ ബാഗ് എടുക്കാൻ ആയി തിരിച്ച് പോയി.
"അവളുടെ ഒരു കറുത്ത റോസ്. ആരെങ്ക്കിലും ചത്ത് കഴിഞ്ഞാൽ അല്ലെടി കോപ്പേ ഈ നിറത്തിൽ ഉള്ള റോസ് വെക്കുക..." അവൻ സ്വയം പറഞ്ഞു, ശേഷം വീണ്ടും ആ കത്ത് എടുത്ത് വായിച്ചു. പെട്ടന് ആണ് അവൻ ഒരു കാര്യം ശ്രേധിച്ചത്ത്, ആ കത്ത് മലയത്തിൽ ആയിരുന്നു എഴുതിയത്ത്, പക്ഷെ ശ്രുതികക്ക് മലയാളം എഴുതാൻ അറിയില്ല. ഇനി അഥവാ ഗൂഗിൾ നോക്കി എഴുതിയത് ആണെകിൽ കൈയിൽ തരുന്നതിന് പകരം അവൾ എന്തിനാ ഇത് എടുത്ത് ഇവിടെ വെച്ചത്.
ബാഗ് എടുത്ത് തിരിഞ്ഞതും അവന്ടെ മുന്നിൽ മുഖം സ്കാർഫ് കൊണ്ട് മറച്ച ഒരാൾ നിൽക്കുന്നു. അപ്രതീക്ഷിതമായി മുന്നിൽ വന്നത് കണ്ട്, ഞെട്ടി അവൻ പിന്നിലേക്ക് നീങ്ങി.
💬 Comments
View all comments