0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

Author : Malini Krishnan Read All Parts 381

അവിടെ നിന്നു.

"മുഷീദ് അങ്കിൾ ഇല്ലേ" അവൾ ചോദിച്ചു. അവരുടെ ബാപ്പ ആയിരുന്നു അത്. അപ്പൊ തന്നെ ജോയൽ ഉറക്കെ ബാപ്പയെ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തി.

"ആഹ് ഇതാരാ അലൈല മോളോ. കേറി ഇരിക്ക് മോളേ, വീട്ടിലേക്ക് ആരെങ്കിലും വന്ന ഒന്ന് തിരുത്തണം എന്ന് ഉള്ള ബോധം പോലും ഉള്ള ആരും ഇവിടെ ഇല്ല മോളെ" ബാപ്പ രണ്ടവന്മാരെയും നോക്കി പറഞ്ഞു.

"ഇത് അലൈല, അബ്ദുല്ലാഹ് അങ്കിൾ ഇല്ലേ, നമ്മളുടെ ഐറ്റംസ് ഇപ്പൊ ഷിപ്പിങ്ങിന് ഒക്കെ സഹായിക്കുന്ന... അയാളുടെ മോൾ ആണ്" ബാപ്പ പറഞ്ഞു. അപ്പോഴാണ് അവളെ പറ്റി ആയിരുന്നു കുറച്ച് മുന്നേ പറഞ്ഞത് എന്ന് രണ്ടാൾക്കും മനസ്സിലായത്.

അലൈല, കാണാൻ നല്ല സുന്ദരി. ഇരു നിറം, ബ്രൗണും കറുപ്പുമായ കൃഷ്ണമണികൾ. ചിരിക്കുമ്പോഴും ചുണ്ട് അത്ര വിരിയുന്നില്ല, നേരെയും അല്ല ചുരുണ്ടിട്ടും അല്ലാത്ത തീരമാലകൾ പോലത്തെ മുടി. നോട്ടത്തിലും സംസാരത്തിലും ഭയങ്കര നിഷ്‌കളങ്കത. കണ്ടാൽ അപ്പൊ തന്നെ ആരും മയങ്ങി വീഴില്ല, പക്ഷെ പിന്നെയും പിന്നെയും നോക്കാൻ പ്രേരിപ്പിക്കുന്ന എന്തോ കാര്യം അവളിൽ ഉണ്ടായിരുന്നു.

അവൾ ബാപ്പയോട് സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു, അപ്പൊ ജോയൽ പെട്ടന് സമീറിനോട് ഒന്ന് ഉള്ളിലേക്ക് വരാൻ പറഞ്ഞു.

"ചേട്ടായി പറഞ്ഞതാ ശെരി, പിന്നെ ബാപ്പാക്കും വിഷമം ആവണ്ട. ഇപ്പൊ ഉറപിച്ചാലും കല്യാണം പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പതുക്കെ മതിയലോ" ജോയൽ പറഞ്ഞു. സമീർ അവനെ ശെരിക്കും ഒന്ന് നോക്കി, അത് കണ്ടതും നാണം കാരണം ജോയൽ തല താഴ്ത്തി അവിടെ നിന്നു. വീട്ടിൽ ഗസ്റ്റ് വന്നിട്ട് ഉള്ളിൽ തന്നെ നിൽക്കുന്നത് മോശം

💬 Comments

View all comments