0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 564

പുറത്തേക്ക് തള്ളി. ഇത്രെയും പേരെ എതിർത്ത് നിൽക്കാൻ ഉള്ളത് ഒന്നും ഇല്ലാത്ത കൊണ്ട് തന്നെ അവൻ പെട്ടിയും എടുത്ത് പുറത്തേക്ക് നടക്കാൻ തീരുമാനിച്ചു. പോകുമ്പോഴും അവൻ അവരെയും, അവർ ഇവനെയും ചീത്ത വിളിച്ച് കൊണ്ടേ ഇരുന്നു. പെട്ടന് ആണ് അവന്റെ മുന്നിൽ ശ്രുതികാ വന്നത്.

"എന്താടാ എന്ത് പറ്റി (T)" അവൾ ചോദിച്ചു.

"അല്ല... എന്തായാലും ഇവിടെ നിന്ന് പോവണമാലോ, അപ്പൊ പിന്നെ ഒഴിഞ്ഞ് കൊടുക്കാം എന്ന് വിചാരിച്ചു" അവൻ മറുപടി കൊടുത്തു. അപ്പൊ തന്നെ പുറകിൽ നിന്നും ആരോ ഇവനെ ചീത്ത വിളിക്കുന്നതും ഇവൾ കേട്ടത്. അവൾക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി കാണും എന്ന് തോന്നിയ ഹൃതിക് കാര്യങ്ങൾ മുഴുവൻ അവളോട് പറഞ്ഞു.

"ഡി... നിനക്കു ബുദ്ധിമുട്ട് ആവില്ലെന്ക്കിൽ ഞാൻ ഒരു 2 ദിവസം നിന്റെ അവിടെ സ്റ്റേ അടിക്കട്ടെ" ഹൃതിക് ചോദിച്ചു. അവൾ വേഗം തന്നെ സമ്മതം മൂളി, അപ്പൊ തന്നെ ഒരു ഓട്ടോ വിളിക്കുകയും ചെയ്തു.

"നീ എന്തിനടി ഇങ്ങോട്ടേക്ക് വന്നത്, ചോദിക്കാൻ വിട്ട് പോയി (T)" ഓട്ടോ പോയികൊണ്ടിരിക്കുമ്പോ അവൻ ചോദിച്ചു.

"ഞാൻ കൂറേ വിളിച്ചു നിന്നെ, നീ ഓ.ക്കേ. ആണോ എന്ന് അറിയണ്ടേ (T)"

"ഓ.ക്കേ... ജോലിയും പോയി , താമസിക്കുന്ന സ്ഥലത്തിന് നിന്നും പിടിച്ച് പുറത്തും ആക്കി, ഇതിൽ കൂടുതൽ എന്ത് വേണം അല്ലെ (T)" അവൻ സങ്കടത്തോട് കൂടി പറഞ്ഞു.

"ചെയ്തതിന് തിരിച്ച് കിട്ടുന്നത് ആവും. ഇത്രെയും വല്യ തെറ്റ് ആണ് ചെയ്തത് എന്നെ ഇപ്പൊ ആണ് മനസ്സിലാവുന്നത് എന്ന് മാത്രം (T)" അവൻ തുടർന്നു.

മുംബൈ...

💬 Comments

View all comments