Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
ഫ്രണ്ട് ആണ് ഞങ്ങൾ..." അവൾ പറഞ്ഞു.
"ആ... ഹൃതികിന്ടെ ഫ്രണ്ട്‌സ്. കേറി വാ മോളെ, ഷേ... ഞാൻ ഇത് എങ്ങനെ മറന്നു, വാ വാ ഉള്ളിലേക്ക് ഇരിക്ക്, മോൾ എന്താ ഈ വഴിക്ക് ഒക്കെ" നീതു പറഞ്ഞു. ഹൃതിക്, അപ്പൊ അതാണ് അവന്റെ പേര്.
"ഇത് വഴി ഇങ്ങനെ പോയപ്പോ വെറുതെ ഒന്ന് കേറാം എന്ന് വെച്ചു"
"അത് നന്നായി എടി. ഹൃതിക് എന്ത് പറയുന്നു മോളെ" നീതു ചോദിച്ചു.
ആ നായിന്റെ മോൻ അവന്ടെ അടുത്ത ഇരയെ വളക്കാൻ ഉള്ള പണിയും നോക്കി നടകുനുണ്ടാവും... എന്നും വിചാരിച്ച് അവൾ കൈകൾ ചുരുട്ടി.
"ഫോൺ നമ്പറും മാറ്റി വിശകപ്പട്ടണത്തിൽ എത്തിയ ശേഷം ഒരു വിവരവും ഇല്ല. അന്ന് എപ്പഴോ മേമയെ കണ്ടപ്പോ കുറച്ച് വിശേഷം പറഞ്ഞു"
"ആ... അപ്പൊ നമ്പർ ഇല്ല അല്ലെ. ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചപ്പോ സുഖം ആണ് എന്ന പറഞ്ഞെ. പിന്നെ MBA അല്ലെ, അതിന്റെ കുറച്ച് തിരക്കും കാര്യങ്ങളും... എന്ന ഞാൻ പോട്ടെ ചേച്ചി പിന്നെ എപ്പോഴെങ്കിലും ഇത് വഴി വരുമ്പോ കേറാം" ആഷിക പറഞ്ഞു. പരസ്പരം കൈ കൊടുത്ത ശേഷം അവൾ ഇറങ്ങി.
"ഡി ഒന്നും തോന്നരുത് കേട്ടോ, നിന്റെ പേര് എന്തായിരുന്നു" നീതു ചോദിച്ചു.
"ആഷിക" അവൾ മറുപടി കൊടുത്തു. നീതു ഒരു സംശയത്തിൽ അവളെ നോക്കി, അത് തന്നെ ആയിരുന്നോ അന്ന് പറഞ്ഞത് എന്ന് അവൾ സംശയിച്ചു.
"ചേച്ചിക്ക് എന്നെ കണ്ടിട്ട് ഓർമ പോലും ഉണ്ടായിരുന്നില്ല, പിന്നെ അല്ലെ എന്റെ പേര് ഓർത്ത് ഇരിക്കുന്നത്. ഇനി മറക്കണ്ട,
💬 Comments
View all comments