Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]
നേരത്തെ എത്തിയാലും പ്രെശ്നം ഇല്ല ഒരിക്കലും ലേറ്റ് ആവരുത്, എന്റെ അതെ പോളിസി ആണ് നിനക്കും എന്ന് തോന്നുന്നു... വാ കേറാം" സാം പറഞ്ഞു. അവൻ കഫെയുടെ ഡോർ അവൾക്ക് കേറാൻ കൂടി ആയിട്ട്
"ഇക്കക്ക് പിന്നെ കാര്യങ്ങൾ ഒക്കെ അറിയുന്നത് കൊണ്ട് കുഴപ്പമില്ല, അല്ലെങ്കിൽ എനിക്ക് കല്യാണം കഴിക്കാൻ ഭയങ്കര ആഗ്രഹം ആയത് കൊണ്ടാണ് വരുന്നത് എന്നൊക്കെ തോന്നും" അലൈല പറഞ്ഞു. അത് കേട്ടതും അവന്ടെ കയ്യിന് പിടിച്ച് നിന്ന ഡോർ വിട്ട് പോയി, അത് അവളുടെ തോളിൽ തട്ടുകയും ചെയ്തു. അവൾ അവനെ ഒന്ന് സൂക്ഷിച്ച് നോക്കി, അറിയാതെ പറ്റിയത് ആണ് എന്നർത്ഥത്തിൽ അവൻ കൈ കൊണ്ടും കണ്ണ് കൊണ്ടും കാണിച്ചു.
"നമ്മക്ക് ആ കോർണറിൽ ഉള്ള സീറ്റിൽ ഇരിക്കാം, അതാവുമ്പോ കുറച്ച് പ്രൈവസി ഉണ്ടാവും" സാം പറഞ്ഞു.
"അതിന് ഇവിടെ നമ്മൾ രണ്ടാളും അല്ലാതെ വേറെ ആരും ഇല്ലാലോ, എവിടേലും ഇരുന്ന പോരെ" അവൾ ചോദിച്ചു.
"ശെരിയാ ശെരിയാ" ചെറിയ ചമ്മലോട് കൂടി അവൻ പറഞ്ഞു.
രണ്ട് പേരും നേരെ ഒരു ടേബിളിൽ പോയി ഇരുന്നു, അവൾ അപ്പൊ തന്നെ ഫോൺ എടുത്ത് അതിൽ കളിച്ച് തുടങ്ങി. എന്ത്, എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ സാം അവിടെ ഇരുന്നു.
"സർ, ഓർഡർ പ്ളീസ്"
"ഇവിടുത്തെ ഏറ്റവും എക്സ്പെൻസിവ് ആയിട്ട് ഉള്ള ഡിഷ് ഏതാണ് ?" കുറച്ച് ജാഡ ഇട്ട് സാം ചോദിച്ചു.
"സർ ഉദേശിച്ചത് എക്‌സ്‌ക്ല്യൂസീവ് ആയിട്ട് ഉള്ള ഡിഷ് അല്ലെ" വെയ്റ്റർ വിനീത പൂർവം ചോദിച്ചു, പിന്നെ
💬 Comments
View all comments