Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]
കേറി ആണ് പോവുന്നത്. ഡോറിന്റെ മുന്നിൽ തന്നെ കേറുന്ന സ്റ്റെപ്പിൽ ഇരുന്ന് ആയിരുന്നു അവന്റെ യാത്ര, ഇനി അടുത്ത 19-20 മണിക്കൂർ ഇങ്ങനെ തന്നെ. പൂനെയിൽ ഇത്രെയും കാലം ഒറ്റപ്പെടാതെ ഇപ്പോഴും കൂടെ ഉണ്ടായിരുന്ന ശ്രുതികയോട് മനസ്സിൽ നിറയെ കടപ്പാടും ആയിട്ട് ആയിരുന്നു അവൻ പോയത്. തിങ്ങി നിറഞ്ഞ ട്രെയിനിൽ ഇരുന്നതിന്റെയും കഴിഞ്ഞ 2-3 ദിവസം ഓടിയതിന്ടെയും ക്ഷീണം ഉണ്ടായിരുനെകിലും ഒന്ന് കണ്ണ് അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പാതിരാത്രി എല്ലാവരും നിശബ്ദമായി ഇരുന്നും നിന്നും ഉറങ്ങിയും പോയി കൊണ്ടിരുന്ന ആ ട്രെയിനിൽ വെച്ച് അവന്ടെ ഫോൺ റിങ് ചെയ്തു, സമീർ ആയിരുന്നു.
സമീർ: ഡാ മോനെ തിരക്കിൽ ആണോ, ഭയങ്കര കാറ്റ് അടിക്കുന്ന ഒച്ച
ഹൃതിക്: അതൊന്നുമില്ല, നീ പറയടാ
സമീർ: ലോഹിത് വിളിച്ചിരുന്നു, മറ്റവൾ ഹോസ്പിറ്റലിൽ ആണ് മുംബൈയിൽ, ഞാനും ഇവിടെ ഉണ്ട്
ഹൃതിക്: ഞാൻ എന്ത് വേണം എന്ന് പറ
സമീർ: നിനക് മുംബൈയിലേക്ക് 3 മണിക്കൂർ അല്ലെ ഉള്ളു, ഒന്ന് വാടാ. കേട്ടിട്ട് എന്തോ സീരിയസ് പ്രെശ്നം ആണ് എന്ന തോന്നുന്നേ
ഹൃതിക്: ഞാൻ തിരക്കിലാട വരാൻ പറ്റില്ല
സമീർ: നീ ഇപ്പോഴും അതൊന്നും മനസ്സിൽ വെച്ചോണ്ട് നടക്കല്ലേ
ഹൃതിക്: ഞാൻ പറഞ്ഞാലോ തിരക്ക് ആണ്. വേറെ ഒന്നും ഇല്ലാലോ ലെ, നീ നാട്ടിൽ എത്തീട്ട് എന്നെ ഒന്ന് വിളിക്ക്, കുറച്ച് സംസാരിക്കണം
സമീർ: നിനക്ക് എന്താടാ പ്രെശ്നം, ഇപ്പൊ തന്നെ പറഞ്ഞേക്ക്
ഹൃതിക്: ഏയ് അങ്ങനെ ഒന്നും ഇല്ലടാ, നീ പിന്നെ വിളിക്ക്, ഞാൻ പോട്ടെ എന്ന
ഇതും പറഞ്ഞ് അവർ ഫോൺ
💬 Comments
View all comments