0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]

Author : Malini Krishnan Read All Parts 541

ആയിട്ട് വന്നു. അവരെ നോക്കാതെ അത് ടേബിളിൽ വെച്ച ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പോയി. മൂന്ന്പേരും കൂടി ഹൃതികിന്റെ റൂമിലേക്ക് പോയി, ലോഹിത് അവൻ മുംബൈയിൽ കാണിച്ച് കൂടിയതിന്റെ ചെറിയ ഒരു വിശദീകരണം കൊടുക്കുകയും ചെയ്തു, ഹൃതിക് അവൻ ഇവരെ പരിചയപെടുന്നതിനെ കാലും മുന്നേ ഉള്ള എല്ലാ കഥയും പറഞ്ഞു.

"എന്റെ പൊന്ന് മൈരേ, അവളെ കുറ്റം പറയില്ല ഞാൻ" സമീർ പറഞ്ഞു.

"വിടാടാ, നമ്മൾ ഇവനെ സമാധാനിപ്പിക്കാൻ ആയിരിക്കില്ലെ ഈ കഥ നമ്മളോട് പറഞ്ഞത്..." ലോഹിത് പറഞ്ഞു.

"മൈരൻ... എന്നിട്ട് ഇപ്പൊ ആണ് ഇതൊക്കെ പറയാൻ തോന്നിയത്. എന്നിട്ട് നിനക്ക് ഇപ്പൊ സമാധാനം കിട്ടുന്നുണ്ടോ" സമീർ ചോദിച്ചു.

"ഒന്ന് വായടച്ച് ഇരിക്കട, നിന്നോട് ഒക്കെ പറഞ്ഞ എന്നെ പറഞ്ഞ മതിയാലോ" ഹൃതിക് പറഞ്ഞു.

"നീ പേടിക്കണ്ടടാ ഞങ്ങൾ ഒക്കെ ഇല്ലേ. ഇതിൽ ഇനി പ്രെശ്നം ഉണ്ടാവില്ലെടാ, അവൾ ദേഷ്യം പിടിച്ച് വന്നു, എന്നിട്ട് ദേഷ്യം തീർന്നു. എല്ലാം കഴിഞ്ഞു. നീ പോയി എന്തേലും കഴിക്കാൻ എടുത്തിട്ട് വന്നെടാ" ലോഹിത് പറഞ്ഞു.

"ഇപ്പൊ അല്ലേടാ കഴിച്ചത്..." എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും എന്നിട്ട് താഴത്തേക്ക് പോയി. അവൻ പോയി കഴിഞ്ഞതും ലോഹിത് സമീറിന് നേരെ തിരിഞ്ഞു.

"നീ എന്തേലും ചെയ്ത് ഈ റാഷികയുടെ എല്ലാ ഡീറ്റൈൽസും എനിക്ക് ഒപ്പിച്ച് തരണം. അവളോട് എനിക്ക് ഒന്ന് സംസാരിക്കണം" ലോഹിത് പറഞ്ഞു.

"അത് ശെരിയാടാ, അവളെ അങ്ങനെ വിട്ടാൽ പറ്റില്ല നല്ല ഉഗ്രൻ ഒരു പണി തിരിച്ച് കൊടുക്കണം... അല്ലേടാ ആൾ മാറിപ്പോയി, റാഷിക അല്ല ആഷിക

💬 Comments

View all comments