Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]
ആണ് അത്" സമീർ പറഞ്ഞു.
"അതെ... ഇവരെ ഒരുമിപ്പിക്കണം. അതാണ് ഞാൻ ആ ആഷികക്ക് കൊടുക്കാൻ പോവുന്ന പണി" ലോഹിത് പറഞ്ഞു. അത് കേട്ടതും ഒരു ഞെട്ടലോടെ സമീർ അവനെ നോക്കി.
"എനിക്ക് അവന് വേണ്ടി കുറച്ച് നല്ലത് ചെയ്യണം. അത് ഇതാണ്, പക്ഷെ ഈ കാര്യം ഞാനും നീയും മാത്രമേ അറിയുന്നുള്ളു" ലോഹിത് പറഞ്ഞു.
"അത് അത്രേ ഉള്ളു, അതിന് മുന്നേ അമ്മയുടെ മുന്നിൽ നമ്മൾ ചെറുതായിട്ട് ഒന്ന് ബലിയാട് ആവുന്നു. അവനെ പറ്റിക്കാൻ വേണ്ടി ഇന്നലെ വന്ന ആ കത്ത് എഴുതിയത് നമ്മൾ ആണ് എന്ന് പറയുന്നു. കുറച്ച് കൂടിയ പ്രവർത്തി ആയത് കൊണ്ടുതന്നെ ചിലപ്പോ രണ്ട് ചീത്ത കേട്ടു എന്ന് വരും പക്ഷെ ഒരു പെണ്ണ് കേസുമായി പിടിച്ച് പുറത്താക്കി എന്നൊന്നും വിചാരിച്ച് ഇരിക്കരുത് നല്ലതല്ല" സമീർ പറഞ്ഞു ലോഹിത് സമ്മതിച്ചു.
"ഇതാടാ കഴിക്ക്..." എന്നും പറഞ്ഞ് കുറച്ച് ബിസ്‌ക്കറ്റുമായി ഹൃതിക് വന്നു. അവർ പിന്നെയും പല ചർച്ചകളിലും മുഴുകി, സൂര്യൻ അസ്തമിച്ചത് പോലും അവർ അറിഞ്ഞില്ല.
"ഇനി നിങ്ങൾ അറിഞ്ഞില്ല എന്നൊന്നും, ഞാൻ ആ ആശികയെ ഒന്ന് കാണാൻ പോവാൻ. അവൾ എന്റെ സമ്മതനം നശിപ്പിക്കും എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ, പക്ഷെ എന്റെ ജോലി തെറിപ്പിച്ചതിൽ എന്തോ ഒരു പങ്ക് അവൾക്ക് ഉണ്ട് വെറുതെ വിടില്ല ഞാൻ" ഹൃതിക് പറഞ്ഞു.
"അളിയാ വിട്ടേക്ക്... അവളോട് ഇനി പകരം ചോദിക്കാൻ ഒന്നും നിക്കണ്ട നീ. നീ നിന്റെ കാര്യം മാത്രം നോക്കി മുന്നോട്ട് പോ" സമീർ പറഞ്ഞു.
"എന്റെ കാര്യം തന്നെയാ
💬 Comments
View all comments