Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
നീ ഉദേശിക്കുന്നത്. അനാഥാലയത്തിൽ പോയി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുക, അന്ധന്മാരെ ക്രോസ്സ് ചെയ്യാൻ സഹായിക്കുക, പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കുക, ഇതൊക്കെ ആയിരിക്കും അല്ലെ അവളുടെ സ്വഭാവ സവിശേഷതകൾ" ലോഹിത് പറഞ്ഞു. അവർ രണ്ട് പേരും ചെറുതായി ഒന്ന് ചിരിച്ചു.
"കളിയാക്കട കളിയാക്ക്... പിന്നെ നീ ഇനി വേറെ ജോലി തപ്പി സമയം ഒന്നും കളയണ്ട എന്റെ കമ്പനിയിലേക്ക് പോരെ" സമീർ പറഞ്ഞു. ഒരു ചെറുചിരിയോട് കൂടി ഹൃതിക് അവനെ നോക്കി.
"പക്ഷെ അതിന് മുന്നേ കമ്പനിയുടെ മാനേജരോടും സി.ഈ.ഓ യോട് ഒന്ന് ചോദിക്കണം... അല്ലാ അതൊക്കെ ഞാൻ തന്നെ അല്ലെ, നിന്നെ ഞാൻ സെലക്ട് ചെയ്തിരിക്കുന്നു" സാം പറഞ്ഞു. ലോഹിത് നന്നായി ചിരിച്ചു, ഹൃതിക് ചെറുതായി ഒന്ന് ചിരിച്ചു.
മൂന്ന്പേരും അപ്പൊ തന്നെ താഴത്തേക്ക് പോയി അമ്മയോട് ഈ കാര്യം പറഞ്ഞു. കുറച്ചും ദിവസമായിട്ട് ഉള്ള അമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന വേവലാതി മെല്ലെ മായുന്നത് കണ്ടു.
"അപ്പൊ മോന് വീട്ടിൽ നിൽക്കാൻ പറ്റില്ല അല്ലെ" അമ്മ ചോദിച്ചു.
"പക്ഷെ ഇവിടെ അടുത്ത് ആണലോ, 2 മണിക്കൂർ അല്ലെ ഉള്ളു. ശനി ഞായർ ഒക്കെ വരാലോ അവന്" സമീർ മറുപടി കൊടുത്തു. എല്ലാവരും കുറച്ച് നേരം താഴെ അമ്മയുടെ കൂടെ ഇരുന്ന് ഓരോ വിശേഷങ്ങൾ പങ്കവെച്ച് കൊണ്ടേയിരുന്നു. വന്നത് ഇന്നലെ ആയത് കൊണ്ടുതന്നെ അവർ രണ്ട് പേർക്കും ഇറങ്ങാൻ സമയമായി. ഹൃതികിനോടും അമ്മയോടും യാത്ര പറഞ്ഞ ശേഷം അവർ ബൈക്കിൽ തിരിച്ച് പോവാൻ ഉള്ള പരിപാടി തുടങ്ങി.
"ഡാ, നീ വേറെ ഒന്നും ഇപ്പൊ ചിന്തിക്കാനോ ചെയണോ
💬 Comments
View all comments