0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 716

ഉള്ള തിരക്ക് ഒന്നും അല്ലാലോ ലെ

ശ്രീഹരി : ആ ആ വരാം ഞാൻ

“തിരക്കിൽ ആണോടാ…” സമീർ ഫോൺ പിടിച്ച് നിൽക്കുന്ന ശ്രീഹരിയോട് ചോദിച്ചു.

“ഏയ് അങ്ങനെ ഒന്നും ഇല്ല സർ… സർ ഇതാണ് ഞാൻ അന്ന് പറഞ്ഞ എന്റെ…” ശ്രീഹരി പറഞ്ഞു. ശേഷം അവൻ റാഷികയെ കാണിക്കാൻ വേണ്ടി ഫോൺ സമീറിന് നേരെ തിരിച്ചു, അവൾ അപ്പൊ ക്യാമെറയിലുടെ വേണ്ട എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുനെകിലും അപ്പോഴും ഫോൺ സമീറിന്റെ കൈയിൽ എത്തി. രണ്ട് പേരും പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഹി പറഞ്ഞ് ചെറുതായി ഒന്ന് പരിചയ പെട്ടു.

സമീർ : നമ്മൾ ഇതിന് മുന്നേ എവിടേലും വെച്ച് കണ്ടിട്ട് ഉണ്ടോ, നല്ല പരിചയം ഉള്ളത് പോലെ. ഇവാൻ അന്ന് ഫോട്ടോ കാണിച്ച് തന്നപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പൊ എവിടെയോ കണ്ട പോലെ

റാഷിക : ആണോ, എനിക്ക് ഓർമ കിട്ടുന്നില്ല കേട്ടോ. കണ്ടിട്ടില്ല എന്ന എനിക്ക് തോന്നുന്നത്.

സമീർ : അല്ല… ഹ്മ്മ്മ്. ഒരു ഹൃതിക്കിന് അറിയോ, എന്റെ ഫ്രണ്ട് ആണ് ഒരുമിച്ച് MBA അവന്റെ കൂടെ എങ്ങാനും കണ്ടത് പോലെ ഒരു ഓർമ. കൂടെ കണ്ടതാണോ അവൻ കാണിച്ച് തന്നതാണോ എന്ന് ഉറപ്പില്ല എന്നാലും…

അത് കേട്ടതും അവളുടേ മുഖം പേടി കൊണ്ട് വിളറി തുടങ്ങി, എന്ത് മറുപടി കൊടുക്കണം എന്നോ അറിയാതെ അവൾ അവിടെ അനങ്ങാൻ പറ്റാതെ നിന്ന് പോയി.

ശ്രീഹരി : ഡി പോയോ…

റാഷിക : നാളെ എന്തായാലും കാണാൻ വായോ, 4 മണിക്ക് പാർക്കിൽ

💬 Comments

View all comments