0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 717

വെച്ചിട്ട്.

എന്നും പറഞ്ഞ് റാഷിക ഫോൺ വെച്ചു. അവൾക്ക് ഇപ്പോഴും ടെൻഷൻ വിട്ടുമാറിയിട്ട് ഇല്ല. കുറച്ച് ദിവസമായിട്ട് ഇങ്ങനെ തന്നെ ആയിരുന്നു, പക്ഷെ ഇപ്പൊ സമീർ പറഞ്ഞതും കൂടി കേട്ടപ്പോ അവളുടെ ശക്തി എല്ലാം മാഞ്ഞ് തുടങ്ങുന്നത് പോലെ.

“പെട്ടന് അങ്ങനെ പറഞ്ഞപ്പോ അവൾക്ക് എന്തോ പോലെ തോന്നി അല്ലെ, ഐ ആം സോറി” സമീർ അവനോട് പറഞ്ഞു.

“അത് സാരമില്ല സർ, ഇതുപോലുള്ള മിസ്–ആൻഡേർസ്റ്റാന്ഡിങ്സ് ഒക്കെ എല്ലാര്ക്കും പറ്റുന്നത് അല്ലെ“

“അല്ല എന്നാലും എനിക്ക് അവളെ ഹൃതികിന്റെ കൂടെ കണ്ടത് പോലെ നല്ല ഓർമ“

“സാറിന് ആൾ മാറി പോയതാവും. അത് അവൾ അവൻ ചാൻസ് ഇല്ല, എന്നോട് ഇതുവരെ അങ്ങനെ ഒന്നും ഉള്ള ഒരു കാര്യം അവൾ പറഞ്ഞിട്ടില്ല“

“യാ യാ, ചിലപ്പോ എനിക്ക് തെറ്റിയതാവും… എന്തായാലും നിന്റെ പരിപാടി നടക്കട്ടെ, ഞാൻ ഒന്ന് ഉറങ്ങട്ടെ, യാത്ര ക്ഷീണം ഉണ്ട്” ഒരു പൊട്ടുവായ ഇട്ടു കൊണ്ട് സമീർ പറഞ്ഞു. ശ്രീഹരിയും അത് ശെരി വെച്ച് സമീറിന് റൂമിലേക്ക് കൊണ്ടുപോയി.

പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവന്റെ ഉള്ളിലും ചെറുതായി ഓരോ സംശയങ്ങൾ ഉടലെടുത് തുടങ്ങി. ശ്രീഹരിയും വേഗം തന്നെ കിടന്നു, പക്ഷെ വേഗം തന്നെ ഉറങ്ങിയില്ല. ഇതുവരെ തോന്നാത്ത ഓരോ കാര്യങ്ങൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു, പതിവില്ലാത്ത എഴുതാപുറവും അറിയാതെ ചിന്തിച്ചു തുടങ്ങി.

(അടുത്ത ദിവസം ഉച്ച കഴിഞ്ഞതും…)

ശ്രീഹരിയുടെ വീട്ടിൽ തന്നെ ആയിരുന്നു സമീർ അത്രയും നേരം ഉണ്ടായിരുന്നത്, കാര്യമായ ബിസിനസ്‌ ചർച്ചകളിൽ ആയിരുന്നു ഇരുവരും. വൈകുനേരം ആവുമ്പോഴേക്കും ഡീറ്റൈൽഡ് പ്രസന്റേഷൻ കൊടുക്കണം.

“സർ

💬 Comments

View all comments